ജനാധിപത്യം വെല്ലുവിളി നേരിടുമ്പോൾ ജാഗ്രതയോടെ നിലകൊള്ളണം: മന്ത്രി വി. അബ്ദുറഹ്മാൻ

Minister V Abdurahiman
Minister V Abdurahiman

മലപ്പുറം : ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികൾ നേരിടുന്ന ഘട്ടങ്ങളിൽ ജനങ്ങൾ ജാഗ്രതയോടെ നിലകൊള്ളണമെന്ന് കായിക-വഖഫ് -ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറം എം എസ് പി പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മന്ത്രി. 

ഇന്ത്യ എല്ലാ മേഖലകളിലും സ്വാതന്ത്ര്യലബ്ധിക്കു ശേഷം അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രാവബോധത്തിൽ നാം പിന്നോട്ട് പോകുന്നത് വിഘടന- വിഭാഗീയ പ്രവണതകൾക്ക് വളം വെയ്ക്കുന്നുണ്ട്. ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കാതിരിക്കാൻ നമ്മൾ സവിശേഷ ശ്രദ്ധ പുലർത്തണം. എല്ലാ പ്രദേശങ്ങൾക്കും വിഭാഗങ്ങൾക്കും ഭരണ നിർവഹണത്തിൽ തുല്യ പങ്കാളിത്തവും വിഭവങ്ങളുടെ മേൽ തുല്യ അവകാശവുമുണ്ടായാൽ മാത്രമേ പ്രാദേശികമായ അസന്തുലിതാവസ്ഥകൾ മറികടക്കാൻ കഴിയൂ. പ്രാദേശിക അസന്തുലിതാവസ്ഥകൾക്ക് ആക്കം കൂട്ടുന്ന നടപടികൾ ഭരണാധികാരികളുടെ ഭാഗത്തു നിന്നുണ്ടാവരുത്. 

ജനകീയ പങ്കാളിത്തത്തോടെ വികസനപ്രവർത്തനങ്ങൾ നടത്തുന്നതിൽ രാജ്യത്തിനു തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ, മികച്ച ഭരണ നിർവഹണം, ക്രമസമാധാനം, മികച്ച നിലവാരമുള്ള സ്കൂൾ വിദ്യാഭ്യാസം, കുറഞ്ഞ മാതൃ-ശിശു മരണ നിരക്ക് തുടങ്ങി എല്ലാ മേഖലകളിലും കേരളം മാതൃകയാണ്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള പ്രത്യേക പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നു. ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്. ഈ നേട്ടങ്ങളെ ശക്തിപ്പെടുത്തുന്ന രീതിയിലുള്ള നവകേരള നിർമിതിയിൽ സർക്കാരിനും തദ്ദേശസ്ഥാപനങ്ങൾ ക്കുമൊപ്പം ഓരോ വ്യക്തിയും നിലകൊള്ളണമെന്നും മന്ത്രി പറഞ്ഞു. 

സിവിൽ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായ മന്ത്രി എം എസ് പി പരേഡ് ഗ്രൗണ്ടിലെത്തിയത്. ദേശീയ പതാക ഉയർത്തിയ ശേഷം മന്ത്രി തുറന്ന വാഹനത്തിൽ പരേഡ് പരിശോധിക്കുകയും തുടർന്ന് പരേഡിന്റെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. ജില്ലാ കളക്ടർ വി ആർ വിനോദ്, ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്‌ എന്നിവരെയും പരേഡ് അഭിവാദ്യം ചെയ്തു.

എം എസ് പി അസിസ്റ്റന്റ് കമാൻഡന്റ് പി എ കുഞ്ഞുമോൻ പരേഡ് നയിച്ചു. സായുധ പോലീസ് ഇൻസ്‌പെക്ടർ പി. അംബുജാക്ഷൻ സെക്കന്റ്‌ ഇൻ കമാൻഡർ ആയി. എം എസ് പി, സായുധ പോലീസ്, പ്രാദേശിക പോലീസ്, വനിതാ പൊലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ഫോറെസ്റ്റ്, എൻ സി സി, എസ് പി സി, സ്കൗട്ട്, ഗൈഡ്സ്, ബാൻഡ് ടീം, റെഡ് ക്രോസ്സ് തുടങ്ങി 38 പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുത്തു.

പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ വിദ്യാർത്ഥികൾ പങ്കെടുത്ത പ്രഭാതഭേരിയും നടന്നു. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച് എം എസ് പി പരേഡ് ഗ്രൗണ്ടിൽ സമാപിച്ചു.പത്മശ്രീ പുരസ്കാര ജേതാവ് ഐ എം വിജയനെ ചടങ്ങിൽ ആദരിച്ചു. ജേതാക്കള്‍ക്കുള്ള സമ്മാനങ്ങളും പരേഡില്‍ ബാന്റ് ചിട്ടപ്പെടുത്തിയ സെന്റ് ജമ്മാസ് എച്ച്.എസ്.എസിനുള്ള പ്രത്യേക പുരസ്‌കാരവും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു.

പി. ഉബൈദുള്ള എം.എൽ.എ, ടി വി ഇബ്രാഹിം എം.എൽ.എ, ജില്ലാ കളക്ടർ വി ആർ വിനോദ്, ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്‌, എ ഡി എം എൻ എം മെഹറലി, ഡെപ്യൂട്ടി കളക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ പങ്കെടുത്തു . പ്രഭാതഭേരിയിൽ സെന്റ് ജെമ്മാസ് ജി എച്ച് എസ് എസ് മലപ്പുറം മികച്ച പ്രകടനം നടത്തിയ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. യു പി വിഭാഗത്തിൽ എ യു പി സ്കൂൾ മലപ്പുറം ഒന്നാം സ്ഥാനവും എ എം യു പി സ്കൂൾ മുണ്ടുപറമ്പ് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളിൽ എം എസ് പി ഇ എം എച്ച് എസ് എസ് മലപ്പുറം, ജി ബി എച്ച് എസ് എസ് മലപ്പുറം എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളിൽ സെന്റ് ജെമ്മാസ് ജി എച്ച് എസ് എസ് മലപ്പുറം ഒന്നാം സ്ഥാനവും ജി ജി എച്ച് എസ് എസ് മലപ്പുറം രണ്ടാം സ്ഥാനവും നേടി. ബാൻഡ് ഡിസ്പ്ലേയിൽ സെന്റ് ജെമ്മാസ് ജി എച്ച് എസ് എസ് മലപ്പുറം, എം എസ് പി ഇ എം എച്ച് എസ് എസ് മലപ്പുറം എന്നീ സ്കൂളുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

മാർച്ച്‌ പാസ്റ്റിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ:സായുധ സേന വിഭാഗം : മലബാർ സ്പെഷ്യൽ പോലീസ് മലപ്പുറം, വനിതാ വിഭാഗം ബറ്റാലിയൻ, ഡി എച്ച് ക്യു മലപ്പുറം.മറ്റു സേന വിഭാഗം: ഫോറെസ്റ്റ്, ഫയർ ഫോഴ്സ്.സീനിയർ എൻ സി സി (ആൺകുട്ടികൾ ): എൻ എസ് എസ് കോളേജ് മഞ്ചേരി, ഗവണ്മെന്റ് കോളേജ് മലപ്പുറം.ജൂനിയർ എൻ സി സി ആൺകുട്ടികൾ : എം എസ് പി എച്ച് എസ് എസ് മലപ്പുറം, ജി ബി എച്ച് എസ് എസ് മലപ്പുറം. ജൂനിയർ എൻ സി സി പെൺകുട്ടികളുടെ വിഭാഗം : എം എസ് പി എച്ച് എസ് എസ് മലപ്പുറം.സീനിയർ എൻ സി സി പെൺകുട്ടികൾ : എം എസ് പി എച്ച് എസ് എസ് മലപ്പുറം.സീനിയർ എസ് പി സി പെൺകുട്ടികൾ : എം എസ് പി എച്ച് എസ് എസ് മലപ്പുറം.എസ് പി സി ആൺകുട്ടികൾ : എം എസ് പി ഇ എം എച്ച് എസ് എസ് മലപ്പുറം, എം എസ് പി എച്ച് എസ് എസ് മലപ്പുറം.എസ് പി സി പെൺകുട്ടികൾ : ജി വി എച്ച് എസ് എസ് മങ്കട, എം എസ് പി എച്ച് എസ് എസ് മലപ്പുറം. സീനിയർ സ്കൗട്ട് ആൺകുട്ടികൾ : എച്ച് എം വൈ എച്ച് എസ് എസ് മഞ്ചേരി, എം എം ഇ ടി എച്ച് എസ് എസ് മേൽമുറി.

ജൂനിയർ സ്കൗട്ട് ആൺകുട്ടികൾ : എ യു പി എസ് മലപ്പുറം, സെന്റ് ജെമ്മാസ് ജി എച്ച് എസ് എസ് മലപ്പുറം.സീനിയർ ഗൈഡ്സ് : എം എം ഇ ടി എച്ച് എസ് എസ് മേൽമുറി, സെന്റ് ജെമ്മാസ് ജി എച്ച് എസ് എസ് മലപ്പുറം.ജൂനിയർ ഗൈഡ്സ് : എ യു പി എസ് മലപ്പുറം, എ എം യു പി എസ് മുണ്ടുപറമ്പ്.ജൂനിയർ റെഡ് ക്രോസ്സ് ആൺകുട്ടികൾ : എം എസ് പി എച്ച് എസ് എസ് മലപ്പുറം, എം എസ് പി ഇ എം എച്ച് എസ് മലപ്പുറം.ജൂനിയർ റെഡ്ക്രോസ്സ് പെൺകുട്ടികൾ : ജി വി എച്ച് എസ് എസ് നെല്ലിക്കുത്ത്, എം എസ് പി എച്ച് എസ് എസ് മലപ്പുറം.വ്യാപാര സ്ഥാപനങ്ങളുടെ അലങ്കാരത്തിൽ കോട്ടക്കൽ ഗൾഫ് കളക്ഷൻസ് ഒന്നാം സ്ഥാനം നേടി.

Tags