പറവൂരിൽ ഭാര്യാസഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; ഉത്തരാഖണ്ഡ് സ്വദേശിക്ക് ജീവപര്യന്തം തടവ്
പറവൂർ: ഭാര്യാസഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തരാഖണ്ഡ് സ്വദേശിക്ക് ജീവപര്യന്തം തടവ്.പ്രകാശ് സിങ്ങി (36) നെയാണ് ജീവപര്യന്തം കഠിനതടവിന് പറവൂർ അഡീഷണൽ സെഷൻസ് കോടതി-2 ജഡ്ജി വി. ജ്യോതി ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയുമൊടുക്കണം. 2019 മേയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം. ഉത്തരാഖണ്ഡ് സ്വദേശി രവീന്ദ്ര സിങ് ആണ് കൊല്ലപ്പെട്ടത്.
tRootC1469263">കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിൽ പാണിയേലിയിലുള്ള റസ്റ്ററന്റിൽ ജോലിക്കാരായിരുന്നു ഇരുവരും. റസ്റ്ററന്റിന്റെ ഉടമസ്ഥനിൽനിന്ന് പ്രകാശ് സിങ് അമിതമായി പണം വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട രവീന്ദ്ര സിങ് ഉടമസ്ഥനോട് പ്രകാശിന് ഇങ്ങനെ പണം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടർന്നുള്ള വൈരാഗ്യത്തിൽ രവീന്ദ്ര സിങ്ങിനെ വിറക് കഷ്ണത്തിന് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
.jpg)


