ഉത്കലിക കൊച്ചിൻ ഒഡിയ അസോസിയേഷൻ; 16-ാം വാർഷികവും ഉത്കൽ ദിവസ് 2026 ഉം ആഘോഷിച്ചു

Utkalika Cochin Odia Association; 16th Anniversary and Utkal Diwas 2026 celebrated

ഉത്കലിക കൊച്ചിൻ ഒഡിയ അസോസിയേഷൻ 16-ാം വാർഷികവും ഉത്കൽ ദിവസ് 2026ഉം വിപുലമായി ആഘോഷിച്ചു. കുണ്ടന്നൂർ പെട്രോ ഹൗസിൽ നടന്ന പരിപാടിയിൽ ഒഡിയ സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പാരമ്പര്യവും പ്രതിഫലിച്ചു.നിരവധി അംഗങ്ങളും അതിഥികളുമാണ്  പങ്കെടുത്തത്. യുദ്ധത്തിൽ മരിച്ചവരുടെ സ്മരണാർത്ഥം മൗനം ആചരിച്ചുകൊണ്ടാണ്  പരിപാടികൾക്ക് തുടക്കമായത്.  ജഗന്നാഥൻ, ബാലഭദ്രൻ, സുഭദ്രാദേവി എന്നിവർക്ക്  പുഷ്പാർച്ചനയും  നടത്തി. 

Utkalika Cochin Odia Association; 16th Anniversary and Utkal Diwas 2026 celebrated

ഉത്കലിക വനിതാസംഘം അവതരിപ്പിച്ച ‘ബന്ദേ ഉത്കൽ ജനനി’യുടെ ഭക്തിഗാനാവിഷ്കാരം എല്ലാവരിലും അഭിമാനവും ഐക്യബോധവും ഉണർത്തുന്നതായിരുന്നു. തുടർന്ന് നടന്ന  പൊതുസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് ശ്രീമതി റുബിത സാമന്ത് അധ്യക്ഷനായി. സെക്രട്ടറി ഡോ. അശുതോഷ് ചൗധുരി വാർഷിക റിപ്പോർട്ടും ട്രഷറർ ജ്ഞാനരഞ്ജൻ സാമന്ത് വരവ് ചെലവ് കണക്കുകളും ബാലൻസ് ഷീറ്റും അവതരിപ്പിച്ചു.വാർഷിക സ്മരണികയായ ‘ചന്ദ്രഭാഗ 2026’ന്റെ എട്ടാം പതിപ്പ്  പ്രകാശനവും നടന്നു. പ്രത്യേകാതിഥിയായ , മറൈൻ പ്രോഡക്റ്റ്സ് ഡെവലപ്‌മെന്റ് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ച്  വിശ്രമജീവിതം നയിക്കുന്ന ഉമേഷ് ചന്ദ്ര മഹാപാത്ര , സംഗരം മിശ്ര (CMD, ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ്), തുടങ്ങിയവർ പ്രസംഗിച്ചു. 

Utkalika Cochin Odia Association; 16th Anniversary and Utkal Diwas 2026 celebrated

മുഖ്യ പ്രഭാഷകനായ DGM, ബാങ്ക് ഓഫ് ബറോഡ അന്മയ് മിശ്ര, മുഖ്യാതിഥിയായ  കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് MD ലോകനാഥ് ബെഹ്റ  എന്നിവർ പ്രചോദനാത്മകമായ ആശയങ്ങൾ പങ്കുവച്ചു. തുടർന്ന് പ്രവാസി തൊഴിലാളികളുടെ കുട്ടികൾക്ക് 2023 ഓഗസ്റ്റ് 12 മുതൽ ഒഡിയ ഭാഷ പഠിപ്പിച്ചു വരുന്ന റുബിത സാമന്തിനെയും ശ്വേത ചൗധുരിയെയും ആദരിച്ചു. ഒഡിയ ഭാഷ പഠനത്തിനും അഭ്യാസത്തിനും അർഹരായ വിദ്യാർത്ഥികൾക്ക്  സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Utkalika Cochin Odia Association; 16th Anniversary and Utkal Diwas 2026 celebrated

തുടർന്ന് നടരാജ് ഡാൻസ് അക്കാദമി, ഭജൻ ഭക്തി പ്രാർത്ഥന, കൃഷ്ണം ഡാൻസ്, സായി ഭക്തി സാഗർ, ഒഡീഷ സർക്കാർ ഒഡിയ ഭാഷ-സാഹിത്യ-സംസ്കാര വകുപ്പിന്റെ പിന്തുണയോടെ എത്തിയ ഡാർക്ക് നൈറ്റ് ബാൻഡ് എന്നിവരുടെ പ്രകടനങ്ങൾ ശ്രദ്ധേയമായി. ഉത്കലിക അംഗങ്ങളുടെ  വിവിധ കലാപരിപാടികളും അരങ്ങേറി. രണജിത് കുമാർ പാണ്ഡ,സൗഭാഗ്യ മിശ്ര, ജ്ഞാനരഞ്ജൻ സാമന്ത് തുടങ്ങിയവരുടെ സംഘാടനം ശ്രദ്ധേയമായി.

Utkalika Cochin Odia Association; 16th Anniversary and Utkal Diwas 2026 celebrated

Utkalika Cochin Odia Association; 16th Anniversary and Utkal Diwas 2026 celebrated

Tags