വേദനകൊണ്ട് പുളയുകയാണ് സാറെ,ഇനിയുമെത്രകാലം ഇത് സഹിക്കണമെന്ന് ഉഷ : കെ സി യുടെ മറുപടി വന്നത് ആംബുലൻസിന്റെ രൂപത്തിൽ, ആശുപത്രിയിൽ പണമടച്ചു ചികിത്സയൊരുക്കി കെ സി വേണുഗോപാൽ
ആലപ്പുഴ : വേദനകൊണ്ട് പുളയുകയാണ് സാറെ,ഇനിയുമിതെത്രക്കാലമിത് സഹിക്കണം.ആലപ്പുഴ വണ്ടാനം സർക്കാർ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ്ക്ക് ശേഷം അഞ്ചുവർഷത്തോളം കത്രിക വയറ്റിൽ കൊണ്ടു നടന്ന് നരകവേദന തിന്നേണ്ടിവന്ന തൊഴിലുറപ്പ് തൊഴിലാളികൂടിയായ പുന്നപ്ര സ്വദേശി ഉഷയുടെ ഉള്ളുലയ്ക്കുന്ന വാക്കുകളാണ്.ആരോഗ്യ വകുപ്പിന്റെ അനാസ്ഥയുടെ മറ്റൊരു ഇരയാണ് ഉഷ. അവരുടെ ദുരന്തം കേട്ടറിഞ്ഞ ആലപ്പുഴ എംപി കെസി വേണുഗോപാൽ തുടർ ചികിത്സയ്ക്കും നിയമപോരാട്ടത്തിനും ആവശ്യമായ എല്ലാ സഹായവും കെസി വേണുഗോപാൽ വാഗ്ദാനം ചെയ്തു.
tRootC1469263">ഉഷയുടെ ദുരിതം മാധ്യമങ്ങളിലൂടെ പുറം ലോകം അറിഞ്ഞ നിമിഷം തന്നെ കെസി വേണുഗോപാൽ ഉഷയുമായും കുടുംബാംഗങ്ങളുമായും ഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് അറിയിക്കുകയും ചെയ്തു. അതിന് ശേഷം അമൃത ആശുപത്രി അധികൃതരുമായി സംസാരിച്ച വേണുഗോപാൽ ശസ്ത്രക്രിയയ്ക്കുള്ള വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. ഉഷയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ആംബുലൻസ് സൗകര്യവും മിനിറ്റുകൾക്കുള്ളിൽ കെസി വേണുഗോപാൽ ഏർപ്പെടുത്തി. എംപി ഓഫീസിൽ നിന്നുള്ള പ്രതിനികൾ രാവിലെ ആശുപത്രിയിലെത്തി ശസ്ത്രക്രിയ്ക്ക് വരുന്ന ചെലുവകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അധികൃതരുമായി സംസാരിച്ചു. എന്ത് അടിയന്തര ആവശ്യത്തിന് തന്നെ നേരിട്ട് വിളിക്കാനുള്ള ഫോൺ നമ്പർ ഉഷയുടെ മകന് കൈമാറുകയും ചെയ്തു. ഔദ്യോഗിക തിരക്കുകൾക്ക് ഇടയിലും കെസി വേണുഗോപാൽ ഉഷയുടെ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിയുന്നുണ്ട്.
കേരളത്തിൽ ചികിത്സതേടി സർക്കാർ ആശുപത്രകളെ സമീപിക്കുന്ന ഓരോ സാധാരണക്കാരനെയും ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യങ്ങളാണ് പ്രതിദിനം പുറത്തുവരുന്നത്. മൂർച്ചയേറിയ കത്രിക വയറ്റിൽ ചുമന്ന് ജീവിക്കേണ്ട ദുരവസ്ഥയെ എങ്ങനെയാണ് ആരോഗ്യവകുപ്പിനും എൽഡിഎഫ് സർക്കാരിനും ന്യായീകരിക്കാനാകുക. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും തുറന്നുകാട്ടുന്ന സംഭവങ്ങളാണ് തുടർക്കഥയായ ചികിത്സാപിഴവുകൾ.നല്ലൊരു ഭരണ നേതൃത്വം ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ ചികിത്സാ പിഴവുകൾ ആവർത്തിക്കില്ലായിരുന്നു. ആരോഗ്യവകുപ്പിനെതിരെ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തനത്തിന് അപ്പുറം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ആശ്വാസ നടപടിയും ഉണ്ടാകുന്നില്ല. പി ആർ പബ്ലിസിറ്റിയിൽ മാത്രമാണ് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ശ്രദ്ധ.
അനാസ്ഥയുടെ പര്യായമായി കേരളത്തിലെ ആരോഗ്യ വകുപ്പ് മാറിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ആരോഗ്യരംഗത്ത് കേരളം നമ്പർ വൺ എന്ന പ്രചരണം വെറും പബ്ലിസിറ്റിമാത്രമാണ്. യഥാർത്ഥ്യവും അതിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും തുറന്നുകാട്ടുന്നതാണ് അഞ്ചുവർഷം മുൻപ് നടന്ന ശസ്ത്രക്രിയക്കിടെ പാവപ്പെട്ട ഒരു തൊഴിലുറപ്പ് തൊഴിലാളിയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ ദാരുണമായ സംഭവം. അഞ്ചു വർഷക്കാലം വേദന അനുഭവിച്ച ആ സഹോദരിയുടെ വയറ്റിൽ ഉപകരണം കണ്ടെത്തിയിട്ടും, അടിയന്തര ചികിത്സ നൽകുന്നതിന് പകരം സംഭവം പുറത്തുപറയരുതെന്നും തിങ്കളാഴ്ച വരാനും പറഞ്ഞ് ഒതുക്കിത്തീർക്കാനാണ് ആശുപത്രി അധികൃതരും സർക്കാരും ശ്രമിച്ചത്. ഇതൊരു ഗുരുതരമായ ക്രിമിനൽ കുറ്റമാണ്.
സർക്കാർ ആശുപത്രിയിൽ പോകാൻ ഭയമാണെന്ന് അവർ പറഞ്ഞതിനെ തുടർന്ന് ഞാൻ ഇടപെട്ടാണ് അവരെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർ ചികിത്സയ്ക്കും നിയമപോരാട്ടത്തിനും ആവശ്യമായ എല്ലാ സഹായവും ഉഷയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉഷയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയും അഞ്ചുവർഷത്തെ അവരുടെ ദുരിതത്തിന് അർഹമായ നഷ്ടപരിഹാരം നൽകുകയും ചെയ്യണം. ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ എത്രയും വേഗം കർശന നടപടി സ്വീകരിക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണം.
ഇത്തരം സംഭവങ്ങളെ സർക്കാർ ലാഘവത്തോടെയാണ് കാണുന്നത്. സമാന ദുരിതം നേരിട്ട കോഴിക്കോട് സ്വദേശി ഹർഷിനയുടെ വിഷയത്തിൽ ഇതുവരെ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ശസ്ത്രക്രിയ്ക്ക് ശേഷം കത്രിക വർഷങ്ങളോളം വയറ്റിൽ ഇരുന്നാൽ ഒരു കുഴപ്പവുമില്ലെന്ന് പറയുന്നത് എന്ത് ന്യായീകരണമാണ്. പ്രഹസനത്തിനായി സമിതികളെ വെച്ച് കുറ്റക്കാരെ സംരക്ഷിക്കുന്ന സ്ഥിരം രീതി അവസാനിപ്പിക്കണം.എന്തു സംഭവിച്ചാലും അതെല്ലാം അലങ്കാരമെന്ന സമീപനമാണ് ആരോഗ്യമന്ത്രിയുടേത്. മുഖ്യമന്ത്രിയും ഈ വിഷയത്തിൽ മൗനം തുടരുകയാണ്. നല്ലൊരു ഭരണ നേതൃത്വം ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ ചികിത്സാ പിഴവുകൾ ആവർത്തിക്കില്ലായിരുന്നു. ആരോഗ്യവകുപ്പിനെതിരെ സംസാരിക്കുന്ന ഡോക്ടർക്ക്മാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന ഭീഷണിയാണ് ആരോഗ്യമന്ത്രി മുഴക്കുന്നതെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
തങ്ങളുടെ ഇഷ്ടക്കാരെയും ഗുണ്ടകളെയും എന്തുവിലകൊടുത്തും സംരക്ഷിക്കുന്ന സർക്കാരിന്റെ തനിനിറം വീണ്ടും പുറത്തുവന്നിരിക്കുകയാണ്. നവകേരള സദസ്സിനിടെ കെ.എസ്.യു - യൂത്ത് കോൺഗ്രസ് നേതാക്കളായ അജയ് ജുവൽ കുര്യാക്കോസിനെയും തോമസിനെയും നടുറോഡിൽ മൃഗീയമായി തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാനെ റിസർവ്വ് ഇൻസ്‌പെക്ടറായി സ്ഥാനക്കയറ്റം നൽകി ആദരിച്ചിരിക്കുകയാണ് ഈ സർക്കാർ. അന്ന് ഈ ഗുണ്ടായിസത്തെ 'ജീവൻരക്ഷാ പ്രവർത്തനം' എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, തന്റെ കൊട്ടേഷൻ സംഘങ്ങൾക്ക് എന്തും ആവാം എന്ന സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് നൽകുന്നത്. പാവപ്പെട്ട രോഗികൾക്ക് നീതി നിഷേധിക്കുകയും, മറുഭാഗത്ത് സ്വന്തം ക്രിമിനലുകൾക്ക് സ്ഥാനക്കയറ്റം നൽകി സംരക്ഷിക്കുകയും ചെയ്യുന്ന പിണറായി വിജയൻ സർക്കാരിന്റെ ഈ ജനവിരുദ്ധ ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.
.jpg)


