മാറിയ പാഠപുസ്തകങ്ങൾ ലഭ്യമാക്കണം: കെ സുധാകരൻ എം.പി

Updated textbooks should be made available in schools: K Sudhakaran MP
Updated textbooks should be made available in schools: K Sudhakaran MP

കണ്ണൂർ:  കഴിഞ്ഞ വർഷവും ഈ വർഷവും  മാറിയ പാഠപുസ്തകങ്ങൾ പലതും സ്കൂളുകളിൽ ലഭ്യമല്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മെമ്പർ കെ സുധാകരൻ . സ്കൂളുകളിൽ അധ്യയനമാരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കേ എപ്പോൾ പാഠ പുസ്തകങ്ങളെത്തുമെന്ന്  ബന്ധപ്പെട്ടവർ ഉറപ്പു നൽകാത്ത സ്ഥിതിയാണ്. അധ്യാപകർക്കുള്ള പരിശീലനം സംഘടിപ്പിച്ചപ്പോൾ അവർക്കുള്ള കൈപ്പുസ്തകം പോലും  ലഭ്യമാക്കിയിരുന്നില്ല.   കഴിഞ്ഞ വർഷം മാറിയ പാഠപുസ്തകങ്ങളുടെ കൈപ്പുസ്തകം നാളിതുവരെ ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് മുൻകൂട്ടിയുള്ള പദ്ധതി വേണമെന്നിരിക്കെ  അധ്യാപകർക്കുള്ള കൈപ്പുസ്തകങ്ങളും പഠനോപകരണങ്ങളും നൽകാത്തത് ഗുരുതര വീഴ്ചയാണ്.

tRootC1469263">

വിദ്യാലയങ്ങളെ ചുറ്റിപ്പറ്റി ലഹരിമാഫിയ പിടി മുറുക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് കെ സുധാകരൻ  ആവശ്യപ്പെട്ടു. എം ഡി എം എ പോലുള്ള  മയക്കുമരുന്നുകൾക്ക് കുട്ടികളെ അടിമപ്പെടുത്താനുള്ള ശ്രമം നടക്കുമ്പോൾ ഇത്തരം മാഫിയകളെ നിയന്ത്രിക്കാൻ  ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ സുധാകരൻ പറഞ്ഞു .ജവഹര്‍ ബാല്‍ മഞ്ച് കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്സ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന കാം വാട്ടേര്‍സ് ലീഡേര്‍സ് മീറ്റ്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സമാപന സമ്മേളനം ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു .സംസ്ഥാന കോര്‍ഡിനേറ്റര്‍ സി  വി. എ ജലീല്‍ ക്യാമ്പ് നിര്‍ദേശങ്ങള്‍ നല്‍കി.

 സംസ്ഥാന കോര്‍ഡിനേറ്റര്‍ അഡ്വ: ലിഷാ ദീപക്ക് ഉപഹാര സമര്‍പ്പണം നടത്തി.ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ ജെ. മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹാദി ഹസ്സന്‍  മുഖ്യാതിഥിയായിരുന്നു.അനുനന്ദ ബി ,ഇഷാനി എസ് എന്നിവര്‍ സംസാരിച്ചു.  തുടര്‍ന്ന് ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് രാധാകൃഷണ്‍ മാണിക്കോത് , കെ. ബാലചന്ദ്രന്‍ (ആള്‍ ഇന്ത്യ റേഡിയോ മുന്‍ പ്രോഗ്രാം ഹെഡ്) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ജില്ലാ കോര്‍ഡിനേറ്റര്‍മാരായ എം.പി. ഉത്തമന്‍, സി.പി. സന്തോഷ് കുമാര്‍,ആനന്ദ ബാബു ബി,ദീപേഷ് എ കെ എന്നിവര്‍ നേതൃത്വം നല്‍കി. ഭാരവാഹികളായി മുരളികൃഷ്ണ, (പ്രസിഡന്റ്) അനുനന്ദ ബി (ജനറല്‍ സെക്രട്ടറി) വൈഷ്ണവി പി(ട്രഷറര്‍)കൃഷ്ണജിത്ത് കെ , നിബ കെ(വൈസ് പ്രസിഡന്റുമാര്‍) ആവണി എം , ശിവദ പാറായി(ജോ. സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.


 

Tags