തളരാത്ത നിയമ പോരാട്ടം !! ഡോ. വന്ദന ദാസ് വധക്കേസിലെ വിധി പ്രതിയ്ക്ക് എതിരെ ഡോ. കെ. പ്രതിഭയുടെ നിയമ പോരാട്ടം ശ്രദ്ധേയം

Untiring legal battle!! Dr. K. Pratibha's legal battle against the convicted accused in the Dr. Vandana Das murder case is in the spotlight.

കൊല്ലം : ഡോ. വന്ദന ദാസ് വധ കേസിലെ പ്രതി കുറ്റക്കാരനെന്ന് കൊല്ലം സെഷൻ  കോടതി വിധിച്ചിരിക്കെ വിചാരണ നടപടികൾക്കിടയിൽ പ്രതിയ്ക്ക് എതിരെ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ നടത്തിയ നിയമ പോരാട്ടവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു.  പ്രതി ഭാഗത്തിനായി വിചാരണയിൽ ഹാജരായികൊണ്ടിരുന്ന അഭിഭാഷകന് പിന്നാലെ എത്തി വക്കാലത്ത് എടുത്ത ഹൈക്കോടതി അഭിഭാഷകരായ രണ്ട് പേർ വിചാരണ വേളയുടെ വിവിധ ഘട്ടങ്ങളിൽ മരണപ്പെട്ടിരുന്നു.  പ്രസ്തുത ഘട്ടത്തിൽ വിചാരണ നടപടികൾ തടസ്സപ്പെടുകയും നീട്ടിവയ്ക്കുകയും ചെയ്തു.  തുടർന്ന് കോടതി നിശ്ചയിച്ച സമയങ്ങളിൽ അഭിഭാഷകനെ ഹാജരാക്കാൻ പ്രതി സമയം ചോദിക്കുന്നതല്ലാതെ പ്രതിയ്ക്കായി അഭിഭാഷകർ ഹാജരാകുന്നില്ല.  

tRootC1469263">

ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ നീട്ടിക്കൊണ്ട് പോകാൻ പ്രതി ആസൂത്രിതമായി ശ്രമങ്ങൾ നടത്തുന്നത് പ്രോസിക്യൂഷനെ കൊണ്ട് എതിർക്കണമെന്ന് ആവിശ്യപ്പെട്ട് ഡോ. കെ. പ്രതിഭ സംസ്ഥാന പോലീസ് മേധാവിയെയും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനെയും സമീപിച്ച് പ്രതിയ്ക്ക് എതിരെ പരാതി നൽകിയിരുന്നു.  പ്രതിഭയുടെ പരാതിയിൽ തുടർ നടപടി സ്വീകരിക്കുവാൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കൊല്ലം ജില്ലാ പ്രോസിക്യൂഷന് നിർദ്ദേശം നൽകിയിരുന്നു.  വിചാരണ തുടരവെ എത്തിയ മറ്റൊരു അഭിഭാഷകനും പ്രതിയുടെ വക്കാലത്ത് ഒഴിയുകയും പ്രതിഭാഗത്തിന് പുതിയ അഭിഭാഷകനെ ഹാജരാക്കുവാൻ കോടതി സമയം അനുവദിക്കുകയും വീണ്ടും വിചാരണ നീളുകയും ചില കാരണങ്ങളാൽ വിചാരണ തടസ്സപ്പെടുകയും ചെയ്തു. 

vandana das & sandeep

 ഇത് സംബന്ധിച്ച് ഡോ. കെ. പ്രതിഭ ഹൈക്കോടതി രജിസ്ട്രാർ ജനറലിനെ സമീപിച്ച് പരാതി നൽകി പ്രതിയ്ക്ക് എതിരെ നിയമ പോരാട്ടം തുടർന്നു.  ഡോ. കെ. പ്രതിഭയുടെ പരാതിയിൽ ഹൈക്കോടതി രജിസ്ട്രാർ ജനറൽ വിചാരണ കോടതിയോട് റിപ്പോർട്ട് തേടുകയും വിചാരണ നടപടികൾ പരിശോധിക്കുകയും ചെയ്തിരുന്നു.  ഇതിന് ശേഷം വിചാരണ ഒരിക്കലും തടസ്സപ്പെടാത്തതും വേഗത്തിലായതും ശ്രദ്ധേയമാണ്.  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സന്ദീപിനെ ചികിത്സിക്കുവാൻ പോലീസ് എത്തിക്കവെ പോലീസ് മാറി നിന്നത് പ്രതികളുടെ വൈദ്യ പരിശോധന ഉത്തരവിലെ നിർദ്ദേശങ്ങളുടെ ഭാഗമായിരുന്നുവെന്ന പ്രചാരണവും വന്ദന ദാസിന്റെ മരണത്തിന്റെ മറവിൽ ഉണ്ടായി.

കേസിൽ അറസ്റ്റിലാകുന്ന പ്രതികളെ കോടതിയിൽ എത്തിക്കുന്നതിന് മുന്നോടിയായിട്ടുള്ളതും റിമാൻഡിന് ശേഷവുമുള്ള വൈദ്യ പരിശോധനകളിൽ കസ്റ്റഡി മർദ്ദനം ഡോക്ടർക്ക് ബോധ്യമായാൽ പ്രതിയ്ക്ക് പോലീസിനെ ഭയക്കാതെ വിവരം ഡോക്ടർമാരോട് തുറന്ന് പറയാൻ പരിശോധന വേളയിൽ പോലീസ് അല്പം അകലം പാലിക്കണമെന്ന മാർഗ്ഗരേഖ അടക്കം വൈദ്യ പരിശോധനയ്ക്ക് പുതുക്കിയ നിർദ്ദേശങ്ങൾ സർക്കാർ ഉത്തരവായി പുറത്ത് വന്നതിന് പിന്നിൽ ഡോ. കെ. പ്രതിഭ ഹൈക്കോടതി മുഖേന നടത്തിയ നിയമ പോരാട്ടത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.  പ്രസ്തുത മാനദണ്ഡത്തിലെ ചില വ്യവസ്ഥകളിൽ പ്രതികളെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് മാറി നിൽക്കണമെന്ന വിവരിക്കുന്നതാണ്  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സന്ദീപിനെ എത്തിക്കവെ പൊലീസിന് മാറി നിൽക്കുവാൻ പ്രേരണയായതെന്ന വാദം ശരിയല്ലെന്ന ശക്തമായ നിലപാടുമായി ഡോ. കെ. പ്രതിഭ രംഗത്ത് വന്നിരുന്നു.  സന്ദീപിനെ പ്രതിയായിട്ടല്ല കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നതെന്നും പൊലീസിന് ഫോൺ ചെയ്ത് റോഡിൽ നടക്കാൻ കഴിയാത്ത വിധം സന്ദീപ് നിൽക്കവെ ചികിത്സ നൽകുന്നതിനാണ് പോലീസ് എത്തിച്ചതെന്ന ശരിയായ വാദഗതി ചൂണ്ടിക്കാണിച്ചും പ്രതികളുടെ വൈദ്യ പരിശോധന നിർദ്ദേശങ്ങളും സന്ദീപിന്റെ ചികിത്സായും വ്യത്യസ്തമെന്ന് ഡോ. കെ. പ്രതിഭയുടെ നിലപാട് അംഗീകരിക്കപ്പെട്ടിരുന്നു.

 നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റിസ് കെ, നാരായണ കുറിപ്പിന്റെ നിയമസഭാ അംഗീകരിച്ച ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലും ഡോ. കെ. പ്രതിഭയുടെ വൈദ്യ പരിശോധന സംബന്ധിച്ച നിലപാടുകളെ കമ്മീഷൻ പ്രത്യേകം പരാമർശിച്ചിരുന്നു.  ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതി നൽകണമെന്ന് ആവിശ്യപ്പെട്ട് ഡോ. കെ. പ്രതിഭ ഇന്ത്യൻ പ്രസിഡന്റിന് നിവേദനം നൽകുകയും ആരോഗ്യ സർവ്വകലാശാല വന്ദന ദാസിന് നൽകിയ എംബിബിഎസ് ബിരുദം മരണാനന്തര ബഹുമതിയെന്ന് ഡോ. കെ പ്രതിഭയുടെ നിവേദനത്തിൽ സർക്കാർ വ്യക്തതയും പുറപ്പെടുവിച്ചിരുന്നു.   വന്ദന ദാസിന്റെ ഘാതകൻ കുറ്റക്കാരനെന്ന് തെളിഞ്ഞതിൽ  സന്തോഷമുണ്ടെന്നും വന്ദനയുടെ നീറുന്ന ഓർമ്മ ആരോഗ്യ പ്രവർത്തകരിൽ അണയില്ലെന്നും നിലവിൽ താനൂർ സർക്കാർ ആശുപത്രിയിലെ ഡോക്ടർ കൂടിയായ ഡോ. കെ. പ്രതിഭ പ്രതികരിച്ചു.


 

Tags