ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും
Feb 6, 2026, 07:38 IST
110 ദിവസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്നലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥ പ്രകാരമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഹാജരാകുന്നത്. അതേസമയം തന്ത്രിയുടെ ജാമ്യഹര്‍ജി എതിര്‍ത്ത് കൊണ്ടുള്ള എസ്‌ഐടിയുടെ റിപ്പോര്‍ട്ട് ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കും. തിങ്കളാഴ്ചയാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക.
tRootC1469263">
110 ദിവസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്നലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. 90 ദിവസമായിട്ടും കുറ്റപത്രം നല്‍കാത്തതിനാല്‍ ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ജയില്‍ മോചനം.
.jpg)


