ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് വട്ടിപ്പലിശ ഇടപാടുകള്‍

unnikrishnan potty
unnikrishnan potty

ഇടപാടുകളുടെ ആധാരങ്ങള്‍ വീട്ടില്‍ നടത്തിയ പരിശോധനക്കിടെ എസ്‌ഐടി സംഘം പിടിച്ചെടുത്തു

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് വട്ടിപ്പലിശ ഇടപാടും. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകളും എസ്‌ഐടി സംഘത്തിന് ലഭിച്ചു. ഇടപാടുകളുടെ ആധാരങ്ങള്‍ വീട്ടില്‍ നടത്തിയ പരിശോധനക്കിടെ എസ്‌ഐടി സംഘം പിടിച്ചെടുത്തു. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു. 

tRootC1469263">

വീട്ടില്‍ എട്ടു മണിക്കൂര്‍ നീണ്ട പരിശോധനയില്‍ നിര്‍ണായക രേഖകളുള്ള ഹാര്‍ഡ് ഡിസ്‌കും സ്വര്‍ണവും പണവും കണ്ടെത്തി. 2020നുശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നല്‍കി തുടങ്ങിയതെന്നാണ് കണ്ടെത്തല്‍. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണികൃഷ്ണന്‍ പോറ്റി കുടുംബാംഗങ്ങളുടെയും തന്റെയും പേരിലേക്ക് മാറ്റിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക സ്രോതസില്‍ അടിമുടി ദുരൂഹത തുടരുകയാണ്. 

Tags