ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ! ചേർത്തലയിൽ വിഷു ആശംസാ ചിത്രത്തിൽ പുലിവാല് പിടിച്ച് ഹോട്ടൽ ഉടമ , പ്രതിഷേധത്തിനൊടുവിൽ ഖേദപ്രകടനം

Unnikannan eating chicken manti! Hotel owner in Cherthala holds tiger's tail in Vishu greeting picture, expresses regret after protests

ചേർത്തല : ആലപ്പുഴ ചേർത്തലയിലെ മന്തി റെസ്റ്റോറൻ്റിൻ്റെ വിഷു പോസ്റ്ററിൽ ശ്രീകൃഷ്ണൻ്റെ ചിത്രം വന്നതിൽ  ഉടമ അറസ്റ്റിൽ. കുഴിമന്തിയും ചിക്കനും കൊതിയോടെ നോക്കി ഇരിക്കുന്ന ഉണ്ണികണ്ണന്റെ ചി്ത്രമുള്ള പരസ്യമാണ് മെഹ്ർ’ ഹോട്ടലിന്റെ പേരിൽ പ്രചരിച്ചത് .
ശ്രീകൃഷ്ണ ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് ചേർത്തലയിലെ ഹോട്ടൽ ഉടമ പ്രചരിപ്പിച്ച പരസ്യത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു  . ചേർത്തല വടക്കേ അങ്ങാടിക്കവല സെൻട്രൽ ജുമമസ്ജിദിന് സമീപം പ്രവർത്തിക്കുന്ന മെഹ്ർ എന്ന സ്ഥാപനമാണ് വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന പരസ്യവുമായി രംഗത്തെത്തിയത്.

വിളമ്പി വെച്ച കുഴി മന്തിക്കും ചിക്കനും മുന്നിൽ കൊതിയോടെ നോക്കി ഇരിക്കുന്ന കൃഷ്ണന്റെ ചിത്രം വെച്ചായിരുന്നു പരസ്യം. ചേർത്തലയിലെ മുസ്ലിം ലീഗ് നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ളതാണ് വിവാദ ഹോട്ടൽ. 

Unnikannan eating chicken manti! Hotel owner in Cherthala holds tiger's tail in Vishu greeting picture, expresses regret after protests

ചേർത്തലയിലെ മുഹമ്മദ് ഷെമീറും കൂട്ടുകാരും ചേർന്ന് നടത്തുന്ന ഒരു സ്ഥാപനം ഇറക്കിയത് ഇത് വെറുമൊരു ആശംസാ കാർഡോ ആവിഷ്‌ക്കാര സ്വാതന്ത്യമോ അല്ലെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ ചൂണ്ടിക്കാട്ടി. കൃത്യമായ ആലോചന നടത്തി തയ്യാറാക്കിയ ഒന്നാണിത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ ചിലർ ബീഫ്, പോർക്ക് തുടങ്ങിയവയെപ്പറ്റി പറയുന്നതിന്റെ പിന്നിലെ രഹസ്യമാണിത്. അധിക്ഷേപിക്കൽ തുടരുന്നു തീർച്ചയായിട്ടും ഇത് 100% മര്യാദകെട്ട ഒരു പ്രവർത്തിയല്ലേ? ഹിന്ദു ആരാധനാലയങ്ങളെയും ഹിന്ദു ആരാധനാ മൂർത്തികളെയും ഇത്ര ഹീനമായി ചിത്രീകരിക്കാൻ ഇവർക്ക് ധൈര്യം കിട്ടുന്നത് എന്തുകൊണ്ടാണ് ഒറ്റ ഉത്തരം ഇവിടുത്തെ ഹിന്ദുക്കൾ നിശബ്ദരാണ്.

ഇത് അന്യമതസ്ഥരുടെ ആരാധനാ മൂർത്തിയുമായി ബന്ധപ്പെട്ട ഒരു സംഭവമായിരുന്നുവെങ്കിൽ ഇന്ന് കേരളത്തിൽ എന്തായിരുന്നു സംഭവിക്കുന്നത്. എത്ര മാത്രം ഗതികേടാണ് കേരളത്തിലെ ഹിന്ദു അനുഭവിക്കുന്നത് എന്നതിന്റെ തെളിവാണിത്. ഹിന്ദുക്കളുടെ ഏറ്റവും പുണ്യദിനത്തിൽ ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ദൈവിക മൂർത്തിയായ ഭഗവാൻ ശ്രീകൃഷ്ണനെ മന്തി തിന്നുന്ന അപഹാസ്യനാക്കിയത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമല്ലേയെന്നും അദ്ദേഹം ചോദിച്ചു.ചിത്രം വിവാദമായതോടെ ഹോട്ടൽ ഉടമ മാപ്പുമായി രംഗത്ത് എത്തിയിരുന്നു

Tags