യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മുതൽ സബ് ഇൻസ്പെക്ടർ വരെ; 97 കാറ്റഗറികളിൽ പിഎസ്‌സി വിജ്ഞാപനം

psc
psc
സർവകലാശാലാ അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർമാർ തുടങ്ങിയ പ്രധാന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31 ആണ്.
തിരുവനന്തപുരം: സർവകലാശാലാ അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ, ജയിലർ തുടങ്ങി 97 കാറ്റഗറികളിൽ നിയമനത്തിന്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ച് കേരള പിഎസ്‌സി. www.keralapsc.gov.in. വഴിയാണ് അപേക്ഷിക്കേണ്ടത്. കാറ്റഗറി നമ്പർ 439/2025 മുതൽ 535/2025 വരെയുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സർവകലാശാല അസിസ്റ്റന്റ്, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർമാർ, സായുധ പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി), സർക്കാർ കോളേജുകളിലെ അസിസ്റ്റന്റ്‌ പ്രൊഫസർമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) തുടങ്ങി നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ​അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31.
tRootC1469263">
പ്രധാന തസ്തികകൾ
    ​അസിസ്റ്റന്റ്‌ പ്രൊഫസർ (നാച്ചുറൽ സയൻസ്), കോളേജ് വിദ്യാഭ്യാസം (ഗവ. ട്രെയിനിങ്‌ കോളേജ്‌) ​(Cat.No. 439/2025, 440/2025)
    ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജിയോളജി), - കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസം, ​(Cat.No. 444/2025)
    നോൺ-വൊക്കേഷണൽ ടീച്ചർ (ജൂനിയർ) (കെമിസ്ട്രി) - കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം, ​(Cat.No. 445/2025)​
    സായുധ പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി)
    പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയൻ) ​(Cat.No. 446/2025, 447/2025)
    ​ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് -I/ഓവർസിയർ (സിവിൽ)
    അസിസ്റ്റന്റ് - കേരളത്തിലെ സർവകലാശാലകൾ (Cat.No 454/2025)
    കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് ​(Cat.No. 461/2025)
    ​ഇസിജി ടെക്നീഷ്യൻ ഗ്രേഡ്-II - ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ​(Cat.No. 468/2025) ​
    ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (എസ്ആർ ഫോർ എസ്‌സി/എസ്ടി.)
    ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ​(Cat.No. 471/2025)
    പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (വിമുക്തഭടന്മാർക്ക്) (I NCA-മുസ്ലീം/SC/V/ST/HN/SCCC/D/LC/AI/SIUCN)
    കേരള പൊലീസ് (Cat.No.475 –-483/2025)
    പൊലീസ് കോൺസ്റ്റബിൾ (മൗണ്ടഡ് പൊലീസ്) (I NCA-OBC/SC)
    കേരള പൊലീസ് (മൗണ്ടഡ് പൊോലീസ് യൂണിറ്റ്) (Cat.No.484 & 485/2025)
    പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബഗ്ലർ/ഡ്രമ്മർ) (I NCA-M/E/B/T/SC/ST/V/D/SCCC/HN/LC/AI)
    പൊലീസ് (ബാൻഡ് യൂണിറ്റ്)(Cat.No. 486–-494/2025)​
    വിവിധ ഭാഷാ അധ്യാപക തസ്തികകൾ (പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ - അറബിക്/ഹിന്ദി, ഹൈസ്കൂൾ ടീച്ചർ - അറബിക്/ഉറുദു/മാത്തമാറ്റിക്സ്-കന്നഡ മീഡിയം)
    ​വിവിധ എൻസിഎ (NCA) ഒഴിവുകളും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Tags