കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം

No power crisis for the next two months; KSEB says it will not purchase power from outside

150 മെഗാവാട്ട് ആണ് അധികമായി ലഭിക്കുന്നത്. നവംബർ 15ന് കാലാവധി തീരുമായിരുന്നു.

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം.150 മെഗാവാട്ട് ആണ് അധികമായി ലഭിക്കുന്നത്. നവംബർ 15ന് കാലാവധി തീരുമായിരുന്നു.

കേരളത്തിൻറെ അഭ്യർത്ഥനമാനിച്ചാണ് വിഹിതം നീട്ടിയത്. സെപ്റ്റംബറിലെ വൈദ്യുതി പ്രതിസന്ധി സമയത്താണ് കേന്ദ്രം അധികവൈദ്യുതി നൽകി തുടങ്ങിയത്.ഹിമാചലിൽ നിന്നും ജിഎൻഎ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി വിവാദങ്ങൾ ശക്തമായിരുന്നു. ഇന്നലെ രണ്ടിടത്തുനിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചു.

എന്നാൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി സണ്ണി ജോസഫ് തൻ്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലെ സിന്നാർ വൈദ്യുതി താപനിലയത്തിൽ നിന്നും വൈദ്യുതി വാങ്ങിക്കാനുള്ള തീരുമാനം തന്നെ അറിയിച്ചില്ലെന്നും എല്ലാം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമാണ് സണ്ണി ജോസഫ് പറയുന്നത്.

Tags