പാലിയേക്കര ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നുകൊടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

In memory of his daughter Lakshmi; Suresh Gopi announces Rs 1 lakh each to the families of those who died in Mundathikode

കൊച്ചിയിലേക്കുള്ള യാത്രാമധ്യേ പാലിക്കേര എത്തിയപ്പോള്‍ മന്ത്രി ഇടപെടുകയായിരുന്നു.

 പാലിയേക്കര ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നുകൊടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഞായറാഴ്ച വൈകിട്ട് 5.45നായിരുന്നു സംഭവം. ടോള്‍ ബൂത്തിന് ഇരുഭാഗങ്ങളിലുമായി രണ്ട് കിലോമീറ്ററില്‍ അധികം ദൂരം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഇതോടെ കൊച്ചിയിലേക്കുള്ള യാത്രാമധ്യേ പാലിക്കേര എത്തിയപ്പോള്‍ മന്ത്രി ഇടപെടുകയായിരുന്നു.

മന്ത്രിയും സ്റ്റാഫും കാറില്‍ നിന്നിറങ്ങി ടോള്‍ ബൂത്തുകള്‍ മുഴുവനും തുറന്നുകൊടുത്തു. വാഹനങ്ങളുടെ നീണ്ടനിര അനുവദിക്കാനിവില്ല എന്നാണ് സംഭവത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചത്. ടോള്‍ ബൂത്ത് തുറക്കാന്‍ സുരേഷ് ഗോപിയുടെ കൂടെ പൊലീസും ചേര്‍ന്നു.

Tags