കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 12 ന് കണ്ണൂരിൽ; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി
ക്ഷേത്രത്തിലും പൊലിസ് നിയന്ത്രണം ശക്തമാക്കും. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പ്രത്യേക പാസ് വഴിയെ അകത്തേക്ക് കടത്തിവിടുകയുള്ളു
കണ്ണൂർ: ജൂലായ് 12 ന് കണ്ണൂരിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം സന്ദർശിക്കുന്നതിൻ്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. തോക്കേന്തിയ എസ്. പി.ജി കമാൻഡോകൾ ഉൾപ്പെടെ ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും വിന്യസിക്കും. മംഗ്ളൂര് പൊലിസിനാണ് സുരക്ഷാ സംവിധാനങ്ങളുടെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ യാത്രാ വഴിയിലാണ് കേരളാ പൊലിസ് സുരക്ഷ ഒരുക്കുക.
tRootC1469263">ക്ഷേത്രത്തിലും പൊലിസ് നിയന്ത്രണം ശക്തമാക്കും. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പ്രത്യേക പാസ് വഴിയെ അകത്തേക്ക് കടത്തിവിടുകയുള്ളു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജൂലായ് 11-ന് രാത്രി 10 മണിയോടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തും. ജൂലൈ 12-ന് അദ്ദേഹം നഗരത്തിൽ രണ്ട് പ്രധാന പരിപാടികളിൽ പങ്കെടുക്കും.
ആദ്യമായി, ബി.ജെ.പി.യുടെ സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. ഇതിനുശേഷം, പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഒരു പൊതുപരിപാടിയിലും കേന്ദ്രമന്ത്രി പ്രസംഗിക്കും. ഈ പരിപാടികളിൽ പങ്കെടുത്ത് ജൂലൈ 12 വൈകുന്നേരം നാല് മണിയോടെ അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് മടങ്ങും.
എന്നാൽ, അമിത് ഷാ നേരിട്ട് ഡൽഹിയിലേക്ക് മടങ്ങില്ല. മടക്കയാത്രയിൽ അദ്ദേഹം കണ്ണൂരിൽ ഇറങ്ങുകയും പ്രശസ്തമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യും. ക്ഷേത്ര സന്ദർശനത്തിന് ശേഷം രാത്രിയോടെയായിരിക്കും അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കുക. ഇതിനിടെയിൽ കണ്ണൂർ നഗരത്തിലെ പാറക്കണ്ടിയിലെ ബി.ജെ.പി കാര്യാലയത്തിലെത്തി അദ്ദേഹം ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്ന റിപ്പോർട്ടുണ്ട്.
.jpg)


