കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

Vice President C.P. Radhakrishnan's Visit: Traffic restrictions in Kochi until 6 PM today.

നഗരത്തില്‍ ഡ്രോണ്‍ പറത്തുന്നതിന് പൂര്‍ണ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ പരമാവധി കൊച്ചി മെട്രോ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് സിറ്റി പൊലീസ് കമ്മീഷണറേറ്റ് അഭ്യര്‍ത്ഥിച്ചു.

കൊച്ചി: നഗരത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11 മുതല്‍ വൈകീട്ട് 4 മണി വരെ കര്‍ശന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ മുന്‍കരുതലുകളും ഏര്‍പ്പെടുത്തി. നഗരത്തില്‍ ഡ്രോണ്‍ പറത്തുന്നതിന് പൂര്‍ണ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ പരമാവധി കൊച്ചി മെട്രോ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് സിറ്റി പൊലീസ് കമ്മീഷണറേറ്റ് അഭ്യര്‍ത്ഥിച്ചു.നിയന്ത്രണം ബാധകമായ സ്ഥലങ്ങള്‍

നേവല്‍ ബേസ്, തേവര, അറ്റ്‌ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷന്‍

ബി.ടി.എച്ച്. റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, ഷണ്‍മുഖം റോഡ്, മറൈന്‍ ഡ്രൈവ്

ഹൈക്കോടതി ജങ്ഷന്‍, ബാനര്‍ജി റോഡ്, മാധവ ഫാര്‍മസി, കച്ചേരിപ്പടി

കലൂര്‍, കലൂര്‍-പേരണ്ടൂര്‍ റോഡ്, ദേശാഭിമാനി-പുന്നയ്ക്കല്‍ റോഡ്

ഇടപ്പള്ളി-ചങ്ങമ്പുഴ റോഡ്, ബിടിഎസ് റോഡ്, ഇടപ്പള്ളി മഠം ജങ്ഷന്‍

ആലുവ-പാലാരിവട്ടം പിഡബ്ല്യുഡി റോഡിലും ഭാഗിക നിയന്ത്രണമുണ്ട്.

യാത്രാവഴികളിലെ മാറ്റം

ആലുവയില്‍ നിന്ന് കലൂരിലേക്ക്: ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, എസ്.എ. റോഡ്, കടവന്ത്ര, കലൂര്‍-കതൃക്കടവ് റോഡ് വഴി പോകുക.

ആലുവ, പറവൂര്‍ ഭാഗങ്ങളില്‍ നിന്ന് ഹൈക്കോടതിയിലേക്ക്: കണ്ടെയ്‌നര്‍ റോഡ് ഉപയോഗിക്കുക.

കാക്കനാടില്‍ നിന്ന് ഹൈക്കോടതിയിലേക്ക്: പാലാരിവട്ടം, ഇടപ്പള്ളി ബൈപ്പാസ്, ഇടപ്പള്ളി-ചേരാനെല്ലൂര്‍ റോഡ് വഴി ചേരാനെല്ലൂര്‍ ജങ്ഷനിലെത്തി, ഫ്രീ ലെഫ്റ്റ് എടുത്തു കണ്ടെയ്‌നര്‍ റോഡ് വഴി യാത്ര തുടരുക.

തോപ്പുംപടിയില്‍ നിന്ന് ആലുവയിലേക്ക്: തോപ്പുംപടി ബിഒടി പാലം, അലക്‌സാണ്ടര്‍ പറമ്പിത്തറ പാലം വഴി കുണ്ടന്നൂര്‍, വൈറ്റില, പാലാരിവട്ടം വഴി സഞ്ചരിക്കുക.

ആലുവയില്‍ നിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്ക്: ഇടപ്പള്ളി ഗ്രാന്‍ഡ് മാളിന് മുന്നിലൂടെ എന്‍എച്ച് 66 വഴി വൈറ്റില, കുണ്ടന്നൂര്‍, തോപ്പുംപടി വഴി യാത്ര ചെയ്യുക.

വൈപ്പിന്‍/ ബോള്‍ഗാട്ടി ഭാഗങ്ങളില്‍ നിന്ന് കലൂര്‍, ആലുവയിലേക്ക്: കണ്ടെയ്‌നര്‍ റോഡ് ഉപയോഗിക്കുക.

വൈപ്പിനില്‍ നിന്ന് തോപ്പുംപടിയിലേക്ക്: ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഉപയോഗപ്പെടുത്തുക.

പാര്‍ക്കിങ് നിരോധനം

വാത്തുരുത്തി മുതല്‍ തേവര, എം.ജി. റോഡ്, ബാനര്‍ജി റോഡ്, കലൂര്‍ സ്റ്റേഡിയം, പാലാരിവട്ടം വരെയുള്ള പ്രധാന റൂട്ടുകളില്‍ ഗതാഗത തടസ്സമുണ്ടാക്കും വിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു.

Tags