വടകരയില്‍ റെയില്‍വേ ട്രാക്കിനരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
Updated: Jul 22, 2026, 10:51 IST
പാന്റ്സും ഷർട്ടുമാണ് വേഷം. ട്രെയിനില്‍ നിന്ന് വീണതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കോഴിക്കോട് : വടകരയില്‍ റെയില്‍വേ ട്രാക്കിനു സമീപം അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി.ജെടി റോഡിനോട് ചേർന്നുള്ള റെയില്‍വേ ട്രാക്കിനരികിലാണ് മൃതദേഹം കണ്ടത്. ഇന്നലെ സന്ധ്യയോടെയാണ് നാട്ടുകാർ മൃതദേഹം കാണുന്നത്.
മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നാല്‍പതിനടുത്ത് പ്രായം തോന്നിക്കുന്ന യുവാവാണ്. പാന്റ്സും ഷർട്ടുമാണ് വേഷം. ട്രെയിനില്‍ നിന്ന് വീണതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും വിവരം ഉള്ളവർ വടകര പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
.jpg)

