നാലു വർഷ ബിരുദ പ്രോഗ്രാം വിജയകരം; ആവശ്യമെങ്കിൽ അധിക സീറ്റ് അനുവദിക്കും മന്ത്രി ഡോ ആർ ബിന്ദു

Minister R Bindu
Minister R Bindu

നാലു വർഷ ബിരുദ പ്രോഗ്രാം വിജയകരമായി മുന്നോട്ടുപോകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. മൂന്നുമാസം കൂടുമ്പോൾ വിലയിരുത്തൽ നടന്നുവരുന്നു. ഇന്ന് അടുത്തഘട്ട വിലയിരുത്തൽ നടന്നു. ആദ്യ വർഷത്തേത് പോലെ തന്നെ രണ്ടാം വർഷവും പരീക്ഷയും പരീക്ഷാഫലവും സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും മന്ത്രി  പറഞ്ഞു  . 

tRootC1469263">


എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള നിർദ്ദേശങ്ങൾ സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ആദ്യ വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോഗ്രാം അംഗീകരിച്ചു.

മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. കോളേജുകൾ ഒഴിവ് വരുന്ന സീറ്റ് സംബന്ധിച്ച് സർവകലാശാലയെ അറിയിക്കണം. സർവകലാശാല ഇതു സംബന്ധിച്ച അറിയിപ്പ് നൽകും. വരുന്ന അക്കാദമിക് വർഷത്തിലേക്ക് വേണ്ടിയുള്ള മോഡൽ ഏകീകൃത അക്കാദമിക് കലണ്ടർ രൂപീകരിച്ചു. നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഒന്നാം വർഷത്തേക്ക് വേണ്ടിയുള്ള അക്കാദമിക് കലണ്ടറും തയ്യാറാക്കി.

Tags