സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തർക്കം;അമ്മാവൻ യുവതിയുടെ കൈപ്പത്തി വെട്ടി മാറ്റി
കിളിമാനൂരിലെ സിന്ധുവിന്റെ (43) കൈപ്പത്തിയാണ് അമ്മാവൻ മണിക്കുട്ടൻ (60) വെട്ടിമാറ്റിയത്
തിരുവനന്തപുരം:സ്കൂട്ടർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന് പിന്നാലെ യുവതിയുടെ കൈപ്പത്തി അമ്മാവൻ വെട്ടി മാറ്റിയതായി പരാതി. കിളിമാനൂരിലെ സിന്ധുവിന്റെ (43) കൈപ്പത്തിയാണ് അമ്മാവൻ മണിക്കുട്ടൻ (60) വെട്ടിമാറ്റിയത്. പരിക്കേറ്റ സിന്ധുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിക്കുട്ടനായി പൊലീസ് അന്വേഷണം ആരംഭിച്ചു.വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. സിന്ധുവിന്‍റെ വലതു കൈ അറ്റനിലയിലാണ് ഉള്ളത്. സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലിയാണ് അമ്മാവനും സിന്ധുവും തമ്മിൽ വാക്ക് തർക്കമുണ്ടായത്.
tRootC1469263">പിന്നീട് മണിക്കുട്ടൻ സിന്ധുവിന്‍റെ കൈക്ക് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ അയൽവീട്ടിലേക്ക് ഓടിക്കയറിയ സിന്ധുവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ബന്ധുക്കളുടെ പരാതിയിൽ കിളിമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്.
.jpg)


