അസഹ്യം !! സംസ്ഥാനത്ത് കടുംവേനലിനു സമാനമായ ചൂട്
സംസ്ഥാനത്ത് ചൂട് വർധിക്കുന്നു .കടുംവേനലിൽ അനുഭവപ്പെടുന്ന ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും താപനിലയിൽ വർധനവ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഉണ്ട്. 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില മിക്ക ജില്ലകളിലും വർധിക്കാൻ സാധ്യതയുണ്ട്.
tRootC1469263">ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലയായ പാലക്കാട് ഇപ്പോൾ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. പാലക്കാട് കൂടാതെ കണ്ണൂർ തൃശ്ശൂർ ജില്ലകളിലും ഉയർന്ന തോതിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്. ശരാശരി 37-39 ഡിഗ്രി സെൽഷ്യസ് വരെ ചൂട് മധ്യകേരളത്തിലെ മറ്റു ജില്ലകളിൽ അനുഭവപ്പെടുന്നത്.
താപനിലയെക്കാൾ കൂടുതൽ ചൂടായിരിക്കും ഇപ്പോൾ അനുഭവപ്പെടുക. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതാണ് ചൂട് അധികമായി അനുഭവപ്പെടാൻ കാരണമാകുന്നത്. ചൂട് വർധിക്കുന്നത് മൂലം നിർജലീകരണം സംഭവിക്കാനും സൂര്യാതപത്തിനും സാധ്യതയേറെയാണ്.
പകൽ 11 മുതൽ 3 മണി വരെ സൂര്യപ്രകാശം ഏൽക്കുന്നത് കിടപ്പ് രോഗികൾ, ഗർഭിണികൾ പ്രായമായവർ മുതലായവർ ഒഴിവാക്കണം. സ്കൂളുകളിൽ കുടിവെള്ളവും ക്ലാസ് മുറികളിൽ വായു സഞ്ചാരവും ഉറപ്പുവരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
.jpg)


