ഇടുക്കിയിലെ അനുമതിയില്ലാത്ത സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ടിടുമെന്ന് ജില്ലാ ഭരണകൂടം
ഇടുക്കി: ജില്ലയിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും പൂട്ടിടുമെന്ന് ജില്ലാ ഭരണകൂടം. സുരക്ഷിതമായ ഭൂമിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സർവെ നടത്തി കണ്ടുപിടിച്ചായിരിക്കും നടപടിയെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു.ഫെബ്രുവരി 14ന് നടപടി ആരംഭിക്കുമെന്നും ഈ സാമ്പത്തിക വർഷം തന്നെ അത്തരം സ്ഥാപനങ്ങളുടെ അടച്ചുപൂട്ടൽ പ്രക്രിയ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
tRootC1469263">കഴിഞ്ഞ നവംബർ 28ന് ആനച്ചാലിലെ സ്കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുടുങ്ങിയ സംഭവത്തെതുടർന്നാണ് നടപടി കർശനമാക്കാനുള്ള തീരുമാനത്തിലെത്തിയത്. ആനച്ചാലിലെ സംഭവത്തിനു ശേഷം നടത്തിയ പരിശോധനയിൽ ആവശ്യമായ അനുമതി ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടച്ചു പൂട്ടാൻ ഉത്തരവിട്ടിരുന്നു.
.jpg)


