അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്ന് സംശയമുണ്ടെന്ന് ഉമ തോമസ് എം എല്‍ എ
Dec 8, 2025, 08:33 IST
അതിജീവിതയുമായി സംസാരിച്ചിരുന്നു. വിധിയെക്കുറിച്ച് അവര്‍ക്കും ആശങ്കയുണ്ട്.
അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്ന് സംശയമുണ്ടെന്ന് ഉമ തോമസ് എം എല്‍ എ. വിചാരണയുടെ പല ഘട്ടങ്ങളിലും ഈ സംശയം ബലപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടായെന്നും വിധി എതിരായാല്‍ നിയമസഹായം നല്‍കുമെന്നും ഉമാ തോമസ് പറഞ്ഞു.
അതിജീവിതയുമായി സംസാരിച്ചിരുന്നു. വിധിയെക്കുറിച്ച് അവര്‍ക്കും ആശങ്കയുണ്ട്. വിധി എതിരായാണ് വരുന്നതെങ്കില്‍ ആവശ്യമായ നിയമസഹായം നല്‍കും. പ്രമുഖരായ പലരും മൊഴി മാറ്റിയത് വിധിയെ ബാധിക്കുമോയെന്ന് സംശയമുണ്ട്. മൊഴി മാറ്റാന്‍ പി ടി തോമസിനും സമ്മര്‍ദം ഉണ്ടായിരുന്നു. വാഹനത്തിന്റെ ബോള്‍ട്ട് ഇളകിയത് വധശ്രമം ആയിരുന്നോയെന്ന് സംശയമുണ്ടെന്നും പി ടി അന്ന് ഇടപ്പെട്ടില്ലായിരുന്നെങ്കില്‍ ഈ കേസ് ഇവിടെ വരെ എത്തില്ലായിരുന്നെന്നും ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
tRootC1469263">.jpg)

