ജാഗ്രത..,സംസ്ഥാനത്ത് വീണ്ടും അള്‍ട്രാവയലറ്റ് വികിരണ മുന്നറിയിപ്പ്
ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാര്‍ (ഇടുക്കി), കളമശ്ശേരി (എറണാകുളം), ഒല്ലൂര്‍ (തൃശൂര്‍), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), ബേപ്പൂര്‍ (കോഴിക്കോട്), മാനന്തവാടി (വയനാട്) എന്നിവിടങ്ങളിലാണ് അതീവ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായുള്ള ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (യു വി) വികിരണ മുന്നറിയിപ്പ് വീണ്ടും. യു വി തരംഗങ്ങളുടെ സൂചിക ഉയരുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍.കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പ്രദേശത്താണ് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും യു വി ജാഗ്രതാ നിര്‍ദേശമുണ്ട്.
ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാര്‍ (ഇടുക്കി), കളമശ്ശേരി (എറണാകുളം), ഒല്ലൂര്‍ (തൃശൂര്‍), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), ബേപ്പൂര്‍ (കോഴിക്കോട്), മാനന്തവാടി (വയനാട്) എന്നിവിടങ്ങളിലാണ് അതീവ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായുള്ള ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂര്‍ (ആലപ്പുഴ), ധര്‍മ്മടം (കണ്ണൂര്‍), ഉദുമ (കാസര്‍കോട്) എന്നിവിടങ്ങളില്‍ മഞ്ഞ ജാഗ്രതയുണ്ട്.
സൂര്യരശ്മികള്‍ തുടര്‍ച്ചയായി ശരീരത്തിലേല്‍ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പകല്‍ 10 മുതല്‍ മൂന്ന് വരെയുള്ള സമയത്താണ് അള്‍ട്രാവയലറ്റ് സൂചിക ഏറ്റവും ഉയര്‍ന്ന നിലയില്‍ രേഖപ്പെടുത്തുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, ജലഗതാഗത മേഖലയിലുള്ളവര്‍, ബൈക്ക് യാത്രക്കാര്‍ എന്നിവര്‍ പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കണം. കൂടാതെ ചര്‍മരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പകല്‍ പുറത്തിറങ്ങുന്നവര്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കണമെന്നും ശരീരം പൂര്‍ണമായും മറയ്ക്കുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉചിതമായിരിക്കുമെന്നും നിര്‍ദേശമുണ്ട്.
.jpg)


