കേരളത്തിൽ അൾട്രാവയലറ്റ് വികിരണം അതിശക്തം;രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Ultraviolet radiation is extremely strong in Kerala; Orange alert in two places

 തിരുവനന്തപുരം: കേരളത്തില്‍ അള്‍ട്രാവയലറ്റ്  വികിരണം ശക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാര്‍(ഇടുക്കി), കോന്നി(പത്തനംതിട്ട) എന്നിവിടങ്ങളില്‍ ഏറ്റവും ഉയര്‍ന്ന യുവി ഇന്‍ഡക്‌സ് സൂചിക രേഖപ്പെടുത്തി. ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ അള്‍ട്രാ വയലറ്റ് സൂചിക 8 ആണ് രേഖപ്പെടുത്തിയത്. കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, കളമശ്ശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കേണ്ടതുണ്ട്.

tRootC1469263">

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. അള്‍ട്രാ വയലറ്റ് സൂചിക 6 മുതല്‍ 7 വരെ യെല്ലോ അലര്‍ട്ടും 8 മുതല്‍ 10 വരെ ഓറഞ്ച് അലര്‍ട്ടും 11ന് മുകളില്‍ എത്തുമ്പോള്‍ റെഡ് അലര്‍ട്ടുമാണ് പ്രഖ്യാപിക്കുക.

Tags