റ്റാ.. റ്റാ.. ബൈ.. ബൈ.. റോഷി' ...; ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ പരിഹാസ ബാനര്‍
.. റ്റാ.. ബൈ.. ബൈ.. റോഷി' എന്നെഴുതിയ ബാനറാണ് പ്രത്യക്ഷപ്പെട്ടത്. യുഡിഎഫ് സ്ഥാനാർഥി റോയ് കെ. പൗലോസ് ആണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.
ഇടുക്കി :നിയമസഭാ മണ്ഡലത്തില്‍ മന്ത്രി റോഷി അഗസ്റ്റിന് കനത്ത തിരിച്ചടി നേരിടുന്നു എന്ന ഫലസൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി യുഡിഎഫ് പ്രവർത്തകർ.റ്റാ.. റ്റാ.. ബൈ.. ബൈ.. റോഷി' എന്നെഴുതിയ ബാനറാണ് പ്രത്യക്ഷപ്പെട്ടത്. യുഡിഎഫ് സ്ഥാനാർഥി റോയ് കെ. പൗലോസ് ആണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.
ഏഴ് മണ്ഡലങ്ങളുള്ള ഇടുക്കിയില്‍ യുഡിഎഫ് തരംഗം. മൂവാറ്റുപുഴ, കോതമംഗലം, ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട്, എന്നീ ഏഴ് മണ്ഡലങ്ങളും യുഡിഎഫ് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. മന്ത്രിയായ റോഷി അഗസ്റ്റിനെയും കടത്തിവെട്ടി റോയ് കെ പൗലോസ് ലീഡ് ഉറപ്പിച്ചിരിക്കുകയാണ്. കാൽ നൂറ്റാണ്ടായി റോഷി അഗസ്റ്റിനെ പിന്തുണയ്ക്കുന്ന മണ്ഡലത്തിലാണ് ഇപ്പോള്‍ യുഡിഎഫ് ലീഡ് ഉയര്‍ത്തിയത്. 2001 മുതൽ റോഷി അഗസ്റ്റിൻ്റെ കുത്തക മണ്ഡലമാണ് ഇടുക്കി
.jpg)

