യുജിസി നെറ്റ് ജൂൺ 2025 ; ഉത്തരസൂചിക പുറത്ത്

ugc net
ugc net


നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) യുജിസി നെറ്റ് ജൂൺ 2025 പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി. 2025 ജൂൺ 25 നും ജൂൺ 29 നും ഇടയിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഉത്തരസൂചികയും രേഖപ്പെടുത്തിയ ഉത്തരങ്ങളും ugcnet.nta.ac.in. എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കാം.

tRootC1469263">

ഉത്തരസൂചിക എങ്ങനെ പരിശോധിക്കാം

    ഔദ്യോഗിക UGC NET വെബ്‌സൈറ്റായ ugcnet.nta.ac.in സന്ദർശിക്കുക
    പൊതു അറിയിപ്പുകൾ വിഭാഗത്തിന് കീഴിലുള്ള “UGC NET ജൂൺ 2025 പ്രൊവിഷണൽ ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
    നിങ്ങളുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും/പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
    ഉത്തരസൂചിക, ചോദ്യപേപ്പർ, നിങ്ങൾ പരീക്ഷക്ക് നൽകിയ ഉത്തരങ്ങൾ എന്നിവ കാണാം
    റഫറൻസിനായി പകർപ്പ് ഡൗൺലോഡ് അല്ലെങ്കിൽ പ്രിന്റ് ചെയ്യാം

ഉത്തരസൂചികയ്‌ക്കെതിരെ എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ ഉന്നയിക്കുന്നതെങ്ങനെ?

ഒരു ഉത്തരം തെറ്റാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, എതിർപ്പ് ഉന്നയിക്കാൻ കഴിയും.

    ugcnet.nta.ac.in സന്ദർശിച്ച് നിങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
    നിങ്ങൾ ഒബ്ജക്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ചോദ്യം / ചോദ്യങ്ങൾ തിരഞ്ഞെടുക്കുക
    ചോദ്യം തെറ്റാണ് എന്ന് തെളിയിക്കുന്ന രേഖകളോ ന്യായീകരണമോ (എന്തെങ്കിലും ഉണ്ടെങ്കിൽ) അപ്‌ലോഡ് ചെയ്യുക
    ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ UPI വഴി ഓരോ ചോദ്യത്തിനും 200 രൂപ ചലഞ്ച് ഫീസ് അടയ്ക്കുക
    2025 ജൂലൈ 8-ന് വൈകുന്നേരം 5 മണിക്ക് മുമ്പ് സമർപ്പിക്കുക

Tags