അധികാരത്തില്‍ എത്തിയെന്ന പ്രതീതി ഉണ്ടാക്കി ഫണ്ട് പിരിവാണ് യുഡിഎണ്‍ഫിന്റെ ലക്ഷ്യം,മേയ് നാലുവരെ ഫണ്ട് പിരിക്കാം ; പരിഹാസവുമായി മുഹമ്മദ് റിയാസ്

If you get in between and ask like this, the flow will go away: Minister Mohammad Riaz trolled journalists

ബേപ്പൂരില്‍ മികച്ച വിജയമുണ്ടാകും

നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയാണെന്ന് സിപിഎം നേതാവ് മുഹമ്മദ് റിയാസ് പറഞ്ഞു.മേയ് നാലുവരെ ഫണ്ട് പിരിക്കാമെന്നും  അദ്ദേഹം പരിഹസിച്ചു. അധികാരത്തില്‍ എത്തിയെന്ന പ്രതീതി ഉണ്ടാക്കി ഫണ്ട് പിരിവാണ് യുഡിഎണ്‍ഫിന്റെ  ലക്ഷ്യം.ബേപ്പൂരില്‍ മികച്ച വിജയമുണ്ടാകും.ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകള്‍ യുഡിഎഫിന് കിട്ടുമെന്ന് പറയാനാകില്ല ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനും ആണ് വോട്ട്.

ബിജെപിയും യുഡിഎഫും എന്ത് ഡീല്‍ ഉണ്ടാക്കിയെങ്കിലും അത് മറികടക്കും.എല്‍ഡിഎഫ് ഭരണം തുടരും.വെളിച്ചത്തിലുള്ള കേരളം ഇനി ഇരുട്ടിലേക്ക് പോകില്ല.ഏപ്രില്‍ 9 മുതല്‍ മെയ് നാലുവരെ പ്രതിപക്ഷം ഭരണപക്ഷത്തെപ്പോലെ സംസാരിക്കും.കോഴിക്കോട് ജില്ലയില്‍ മികച്ച വിജയം നേടുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.


 

Tags