തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലം ; സണ്ണി ജോസഫ്
നേതാക്കന്മാരുടെയും ജനങ്ങളുടെയും ശക്തമായ പിന്തുണക്ക് വലിയ നന്ദി അറിയിക്കുന്നതായും സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നേതാക്കന്മാരുടെയും ജനങ്ങളുടെയും ശക്തമായ പിന്തുണക്ക് വലിയ നന്ദി അറിയിക്കുന്നതായും സണ്ണി ജോസഫ് പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയും ഐക്യജനാധിപത്യ മുന്നണി കക്ഷികളും കൂട്ടായ പരിശ്രമമാണ് നടത്തിയത്. എല്ലാവരും ഒന്നിച്ചിറങ്ങുകയും മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുകയും ചെയ്തു. സഹകരിച്ച ജനങ്ങളോടും മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നു. കോണ്‍ഗ്രസിനെ ജനങ്ങള്‍ മനസ്സിലാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ആദ്യമേ തന്നെ തുറന്നുകാട്ടി. ഇത് സെമി ഫൈനലാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍?ഗ്രസ് വലിയ വിജയം ഉറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
tRootC1469263">പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമാണ് ഉണ്ടായിരിക്കുന്നത്. ജയിക്കുമെന്ന് തന്നെയായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍, പ്രതീക്ഷിച്ചതിനപ്പുറം ജനപിന്തുണയാണ് കോണ്‍?ഗ്രസിന് ലഭിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കേറ്റ ശക്തമായ തിരിച്ചടിയാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.
.jpg)


