പാലക്കാട് നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് വി കെ ശ്രീകണ്ഠന്‍ എംപി
കഴിഞ്ഞ തവണ എല്‍ഡിഎഫിന് ഉണ്ടായിരുന്ന മേല്‍ക്കൈ ഇത്തവണ ഉണ്ടാകില്ലെന്നും യുഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ടാകുമെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.
പാലക്കാട് നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് വി കെ ശ്രീകണ്ഠന്‍ എംപി. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിനടുത്ത് തന്നെ എത്തുമെന്നും നല്ല ഭൂരിപക്ഷത്തില്‍ പാലക്കാട് യുഡിഎഫ് നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ എല്‍ഡിഎഫിന് ഉണ്ടായിരുന്ന മേല്‍ക്കൈ ഇത്തവണ ഉണ്ടാകില്ലെന്നും യുഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ടാകുമെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.
പത്തുവര്‍ഷത്തെ ഭരണവിരുദ്ധ വികാരം കൃത്യമായി പ്രതിഫലിച്ച ജില്ലയാണ് പാലക്കാടെന്നും രണ്ട് മന്ത്രിമാരുണ്ടായിട്ടും പാലക്കാട്ടെ കര്‍ഷകര്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും ശ്രീകണ്ഠന്‍ കുറ്റപ്പെടുത്തി. കോങ്ങാട് അട്ടിമറി വിജയം ഉണ്ടാകുമെന്നും ഒരു വീട്ടില്‍ തന്നെ ങജയും ങഘഅയും ഉണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടില്‍ ഏഴ് സീറ്റിലെങ്കിലും യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വി കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു എംപിയുടെ പ്രതികരണം.
'പാലക്കാടിന്റേത് മതേതര മനസാണ്. ഇവിടെ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ല. ഇവിടുളളവര്‍ സമാധാനമായും സുരക്ഷിതമായും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പരസ്പരം എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊളളുന്നവരാണ്. പാലക്കാട് ഒരു വര്‍ഗീയ പാര്‍ട്ടിക്ക് വിജയിക്കാനുളള സാഹചര്യമില്ല. യുഡിഎഫിന്റെ മതേതര മുന്നണി ശക്തമാണ്. അത് തിരിച്ചറിയാനുളള കഴിവ് പാലക്കാടുകാര്‍ക്കുണ്ട്. പാലക്കാട് ജില്ലയില്‍ പാരമ്പര്യമായി സിപിഐഎം വിജയിച്ചിരുന്ന മണ്ഡലങ്ങള്‍ പലതിലും അട്ടിമറി വിജയം യുഡിഎഫിനുണ്ടാകും'- വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.
.jpg)

