കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കി ; കുറിപ്പുമായി ഹൈബി ഈഡന്‍
മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിര്‍മ്മല ടീച്ചറുടെ വിജയമാണെന്നും സാധാരണക്കാരില്‍ സാധാരണയായ ഒരാളുടെ അസാധാരണ വിജയമാണിതെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി ഹൈബി ഈഡന്‍ എംപി. കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കിയെന്നായിരുന്നു ഹൈബിയുടെ കുറിപ്പ്. മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിര്‍മ്മല ടീച്ചറുടെ വിജയമാണെന്നും സാധാരണക്കാരില്‍ സാധാരണയായ ഒരാളുടെ അസാധാരണ വിജയമാണിതെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.
tRootC1469263">ഹൈബിയുടെ ഫേസ്ബുക്ക് കുറിപ്പ്
'കൊച്ചിന്‍ കോര്‍പ്പറേഷന്‍ യു ഡി എഫ് തൂക്കി. എന്നാലും, മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിര്‍മ്മല ടീച്ചറുടെ വിജയമാണ്. പദവിയില്ലാതെ, പ്രൗഢിയില്ലാതെ, സാധാരണക്കാരില്‍ സാധാരണയായ ഒരാളുടെ അസാധാരണ വിജയം'
കഴിഞ്ഞ തവണ നഷ്ടമായ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം ഇത്തവണ തിരികെ പിടിച്ചിരിക്കുകയാണ് യുഡിഎഫ്. 45-നും 50-നും ഇടയില്‍ ഡിവിഷനുകളില്‍ വിജയിച്ചുകൊണ്ട് യുഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. മേയര്‍ സ്ഥാനാര്‍ത്ഥി ദീപ്തി മേരി വര്‍ഗീസ് വിജയിച്ചു. ഒപ്പം തന്നെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന വി കെ മിനിമോളും വിജയിച്ചു.
.jpg)


