നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടും; രാജ്മോഹന്‍ ഉണ്ണിത്താന്‍

Rajmohan Unnithan
Rajmohan Unnithan

നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ തലങ്ങളില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ് യുഡിഎഫ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫലങ്ങള്‍ വരുന്ന നിയമസഭാ ഇലക്ഷനിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും പങ്കുവെക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

tRootC1469263">

നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. കേരളത്തില്‍ ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചുവെന്നും വിശ്വാസികളെ ഇനിയും കബളിപ്പിക്കാമെന്ന് പിണറായി കരുതേണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
 തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് സംഘടന ദൗര്‍ബല്യമുണ്ടായിരുന്നു. അത് മറികടക്കാന്‍ ശ്രമിച്ചു.ശ്രമം പൂര്‍ണമായി വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Tags