ആര് സ്ഥാനാർത്ഥിയായി വന്നാലും വിജയം യുഡിഎഫിന്,എൽഡിഎഫ് കെട്ടിയ വാഗ്ദാനങ്ങൾ ജനത്തിന് മുന്നിൽ പൊളിഞ്ഞു വീഴും: ഷാഫി പറമ്പിൽ

shafi parambil
shafi parambil

കോഴിക്കോട്: രാഷ്ട്രീയ പോരാട്ടം നടന്നാലും ഗുണം യുഡിഎഫിന് തന്നെയാണ്. ജനങ്ങൾ ആഗ്രഹിക്കുന്നത് യുഡിഎഫിൻ്റെ ജയമാണ്. എൽഡിഎഫ് കെട്ടിയ വാഗ്ദാനങ്ങൾ ജനത്തിന് മുന്നിൽ പൊളിഞ്ഞു വീഴുകയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ ആദ്യ ചോയിസ് സ്ഥാനാർത്ഥി സ്വരാജായിരുന്നോ എന്ന് പാർട്ടി വ്യക്തമാക്കണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി. ആര് സ്ഥാനാർത്ഥിയായി വന്നാലും വിജയം യുഡിഎഫിനാണ്. 

tRootC1469263">

എതിർ സ്ഥാനാർഥി ഇല്ലെന്ന് പ്രതീക്ഷിച്ചല്ല മത്സരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷാഫിയുടെ പ്രതികരണം. അതേ സമയം, പി വി അൻവർ വിഷയത്തിൽ സ്ഥാനാർത്ഥിയെ അംഗീകരിക്കുന്ന ആരെയും സഹകരിപ്പിക്കുമെന്നും ഷാഫി വ്യക്തമാക്കി. 

Tags