യുഡിഎഫ് എംഎല്‍എമാര്‍ നവകേരള സദസിനെത്തുമെന്ന് ഇപി; സഹകരിക്കില്ലെന്ന് എം.എം ഹസ്സനും

google news
hasan

യുഡിഎഫ് എംഎല്‍എമാര്‍ നവകേരള സദസുമായി സഹകരിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ഏതെങ്കിലും യുഡിഎഫ് എംഎല്‍എമാര്‍ സഹകരിച്ചാല്‍ അവര്‍ക്ക് ഉള്ള ജനപിന്തുണ കൂടി പോകും.
എംഎല്‍എമാര്‍ സര്‍ക്കാര്‍ പരിപാടി നടക്കുമ്പോള്‍ പോകണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്.

അങ്ങനെ പറഞ്ഞിട്ടുള്ളവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ പരിപാടി കഴിയുമ്പോള്‍ അബദ്ധം പറ്റിയെന്ന് തിരിച്ചു പറയുമെന്ന് അദ്ദേഹം പ്രതികരിച്ചു. സ്വകാര്യ സംഭാഷണം നടത്തുമ്പോള്‍ എന്തെങ്കിലും പറഞ്ഞതാണോ ഇവര്‍ പറയുന്നത്. കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയ ബോധമുള്ളവരാണെന്നും അവര്‍ അങ്ങനെ ഒരു താല്പര്യം പ്രകടിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


യുഡിഎഫ് എംഎല്‍എമാര്‍ നവ കേരള സദസിനെത്തുമെന്നും മനസുകൊണ്ട് ഒപ്പം ഉണ്ടാകുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് എം എം ഹസന്റെ പ്രതികരണം

പിണറായി സര്‍ക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസര്‍ഗോഡ് തുടക്കമാവുകയാണ്.

Tags