യുഡിഎഫ് മദ്യനയം അടുത്ത മാസം;വിദേശ മദ്യ ചട്ട ഭേദഗതി പിന്‍വലിക്കാൻ സാധ്യത
Oct 19, 2026, 13:59 IST
ബാറുകളുടെ പ്രവർത്തന രീതി സമയക്രമം, ഐടി പാർക്കുകളിലെ മദ്യ വില്പന, ടൂറിസം മേഖലകളിലെ മദ്യ വില്പന എന്നിവയിൽ അടക്കം മാറ്റങ്ങൾ ഉണ്ടാകും
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അടുത്ത മാസമെന്ന് എക്സൈസ് മന്ത്രി എം ലിജു. എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളിലും നിയമ ഭേദഗതികളിലും മാറ്റം വരും. ഹോര്‍ട്ടിവൈൻ ബേക്കറി വഴി വിൽക്കാൻ അനുമതി നൽകിയ വിദേശ മദ്യ ചട്ട ഭേദഗതി പിന്‍വലിക്കാനാണ് സാധ്യത.
പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് മദ്യനിരോധന സമിതികളുയും, ബാറുടമകളുമായും മുൻ എക്സൈസ് മന്ത്രിമാരുമായും ചർച്ചകൾ നടത്തിയാണ് പുതിയ മധ്യനയത്തിന്റെ അവസാനഘട്ടത്തിലേക്ക് സർക്കാർ എത്തിയിരിക്കുന്നത്.
ബാറുകളുടെ പ്രവർത്തന രീതി സമയക്രമം, ഐടി പാർക്കുകളിലെ മദ്യ വില്പന, ടൂറിസം മേഖലകളിലെ മദ്യ വില്പന എന്നിവയിൽ അടക്കം മാറ്റങ്ങൾ ഉണ്ടാകും. എക്സൈസ് വകുപ്പ് തയ്യാറാക്കിയ കരട് യുഡിഎഫ് യോഗത്തിലും ചർച്ചചെയ്തതിനു ശേഷം ആയിരിക്കും പ്രഖ്യാപനം.
.jpg)


