വോട്ടെണ്ണലിൽ ആദ്യ ഫലസൂചനകൾ പുറത്ത് ; പോസ്റ്റൽ ബാലറ്റിൽ ലീഡ് ചെയ്ത് യു.ഡി.എഫ്

Initial results of vote counting are out; UDF leads in postal ballots

 കോഴിക്കോട് : നിയമസഭാ തെരഞ്ഞടുപ്പിൻറെ ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി തപാൽ വോട്ടുകളിൽ ലീഡെടുത്ത് യു.ഡി.എഫ്. സാധാരണ എൽ.ഡി.എഫ് മേധാവിത്വം പുലർത്തുന്ന ആദ്യ സമയങ്ങളിൽ തന്നെ ഇത്തവണ ലീഡെടുത്തത് യു.ഡി.എഫ് കേന്ദ്രങ്ങൾക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. 

ഫലസൂചനകൾ പുറത്തുവന്ന 133 മണ്ഡലങ്ങളിൽ 67 ഇടങ്ങളിൽ യു.ഡി.എഫാണ് ലീഡ് ചെയ്യുന്നത്. 62 ഇടങ്ങളിൽ എൽ.ഡി.എഫും അഞ്ചിടങ്ങളിൽ എൻ.ഡി.എയും ലീഡ് ചെയ്യുന്നുണ്ട്.