യു ഡി എഫ് എക്സിറ്റ് പോൾ പ്രവചനത്തിന് മുകളിൽ വിജയം നേടും : കെ .സി വേണുഗോപാൽ

FCRA Bill was brought at a time when Kerala MPs were absent; Opposition will try at any cost to prevent its passage, says KC Venugopal MP

കണ്ണൂർ : സ്ഥാനാർത്ഥികളുമായും സംഘടനാ ചുമതലയുള്ളവരുമായും നടത്തിയ ആശയവിനിമയത്തിൽ നിന്നും ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ഉറപ്പായിരിക്കുകയാണെന്നും അത് എക്സിറ്റ് പോളുകളെ അതിജീവിക്കുന്നതായിരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതീക്ഷിക്കുന്നതിലും വലിയ ഭൂരിപക്ഷത്തോടെയാകും നമ്മുടെ സ്ഥാനാർത്ഥികൾ വിജയിക്കുക. കണ്ണൂരിൽ ഉൾപ്പെടെ അത്ഭുതങ്ങൾ ഉണ്ടാകും. എക്സിറ്റ് പോളുകൾ പറയുന്നത് പോലെയല്ല തെരഞ്ഞെടുപ്പ് ഫലം വരുന്നത്. 

എക്സിറ്റ് പോളുകളെ ആശ്രയിച്ചല്ല മുന്നോട്ടുപോകുന്നതും. സംസ്ഥാന സർക്കാരിനെതിരെയുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരവും, ഇന്ദിരാ ഗ്യാരൻ്റിയോടുള്ള ജനങ്ങളുടെ പ്രതികരണവും, കോൺഗ്രസ് പ്രസ്ഥാനത്തോടുമുള്ള കേരളത്തിലെ ജനങ്ങളുടെ അടിയുറച്ച സ്നേഹവും ഈ മുന്നേറ്റത്തിന് കരുത്തേകും. യുഡിഎഫ് തരംഗം തന്നെയുണ്ടാകും. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ഒരു തുറന്ന ചർച്ച പാടില്ലെന്ന് എഐസിസി നിർദ്ദേശമുണ്ട്. അതിനാൽ അത്തരം ചോദ്യങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

Tags