'ബേപ്പൂരില്‍ അന്‍വറിനെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല, സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ലെന്ന് വി ഡി സതീശന്‍
ബേപ്പൂരില്‍ അന്‍വറിനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ മാത്രമേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ബേപ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബേപ്പൂരില്‍ അന്‍വറിനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ മാത്രമേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
tRootC1469263">അന്‍വര്‍ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അര്‍ത്ഥത്തിലാണ് കെ പി സി സി പ്രസിഡന്റ് പ്രതികരിച്ചതെന്നും അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും സതീശന്‍ വിവരിച്ചു. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന സൂചനയാണ് ഇതിലൂടെ പ്രതിപക്ഷ നേതാവ് നല്‍കുന്നത്. അന്‍വറിന്റെ കാര്യത്തില്‍ യു ഡി എഫില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കുമെന്ന് കൂടിയാണ് സതീശന്‍ നല്‍കുന്ന സന്ദേശം.
.jpg)


