യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ചര്‍ച്ച ഇന്ന് മുത്ല്‍ നിയമസഭയില്‍

Free travel in KSRTC from June 15; First special department in the country for the elderly, Chief Minister VD Satheesan makes important announcements

ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളെ രാഷ്ട്രീയമായും ജനകീയമായും നേരിടാന്‍ പ്രതിപക്ഷം തന്ത്രങ്ങള്‍ മെനഞ്ഞുകഴിഞ്ഞു.

 യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയ്ക്ക് ഇന്ന് സംസ്ഥാന നിയമസഭയില്‍ തുടക്കമാകും. ബജറ്റിലെ വിവിധ നിര്‍ദ്ദേശങ്ങളെച്ചൊല്ലി ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ കനത്ത വാദപ്രതിവാദങ്ങള്‍ക്ക് സഭ വേദിയാകുമെന്നാണ് സൂചന. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളെ രാഷ്ട്രീയമായും ജനകീയമായും നേരിടാന്‍ പ്രതിപക്ഷം തന്ത്രങ്ങള്‍ മെനഞ്ഞുകഴിഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച് വില്‍പന നടത്താനുള്ള ബജറ്റ് നിര്‍ദ്ദേശവും, ധാതു സംസ്‌കരണ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുള്ള തീരുമാനവുമായിരിക്കും പ്രതിപക്ഷം സഭയില്‍ പ്രധാന ആയുധമാക്കുക. ഈ രണ്ട് വിഷയങ്ങളിലും സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പരിസ്ഥിതി നാശത്തിനും ലഹരിവ്യാപനത്തിനും ഈ തീരുമാനങ്ങള്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് അവര്‍ ലക്ഷ്യമിടുന്നത്.

Tags