യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും ; കെഎസ് ശബരീനാഥൻ

UDF government will come to power; KS Sabarinathan

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും നേമത്ത് നിന്ന് പ്രതിനിധിയുണ്ടാകുമെന്നും സ്ഥാനാർത്ഥി കെഎസ് ശബരീനാഥൻ. നേമത്ത് ശുഭപ്രതിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ പഴവങ്ങാടി ക്ഷേത്രത്തിലും ശബരീനാഥൻ സന്ദർശിച്ചു.

കടുത്ത ത്രികോണ മത്സരമാണ് നേമത്ത് നടക്കുന്നത്. വി ശിവൻകുട്ടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. രാജീവ് ചന്ദ്രശേഖർ ആണ് എൻഡിഎ സ്ഥാനാർത്ഥി. 2016ൽ അക്കൗണ്ട് തുറന്ന ബിജെപിയെ 2021ൽ ശിവൻകുട്ടി പൂട്ടിച്ച മണ്ഡലമാണ് നേമം. 3949 വോട്ടിനായിരുന്നു ശിവൻകുട്ടി അന്ന് കുമ്മനം രാജശേഖരനെ തോൽപ്പിച്ചത്. 71.33 ആയിരുന്നു പോളിങ് ശതമാനം. അതേസമയം, ഇത്തവണ പോളിങ് ശതമാനം ഉയർന്നിട്ടുണ്ട്. 80.62 ആണ് ഇത്തവണത്തെ പോളിങ് ശതമാനം.

Tags