മദ്യനയത്തിന് ഉപസമിതി രൂപീകരിച്ച് യുഡിഎഫ്; കെ ശിവദാസന്‍ നായര്‍ കൺവീനർ

D

സമിതിയില്‍ പിജെ ജോയ്, ജോയ് എബ്രഹാം, കെ ജയന്ത് എംഎല്‍എ, വിഷ്ണു മോഹന്‍ എംഎല്‍എ, വാക്കനാട് രാധാകൃഷ്ണന്‍, സിഎ അജീര്‍ എന്നിവര്‍

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിൻ്റെ മദ്യനയം ചർച്ച ചെയ്യാൻ ഉപസമിതി രൂപീകരിച്ചു. മുൻ എം എൽ എ കെ ശിവദാസൻ നായർ കൺവിനറായാണ് ഉപസമിതി. മുഖ്യമന്ത്രി വി ഡി സതീശനാണ് യുഡിഎഫ് ഉപസമിതിയെ പ്രഖ്യാപിച്ചത്.

സമിതിയില്‍ പിജെ ജോയ്, ജോയ് എബ്രഹാം, കെ ജയന്ത് എംഎല്‍എ, വിഷ്ണു മോഹന്‍ എംഎല്‍എ, വാക്കനാട് രാധാകൃഷ്ണന്‍, സിഎ അജീര്‍ എന്നിവര്‍ അംഗങ്ങളായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.സമിതിയില്‍ കണ്‍വീനര്‍ ഉള്‍പ്പടെ ഏഴ് അംഗങ്ങളാണ് ഉള്ളത്.

കോണ്‍ഗ്രസിനെ കൂടാതെ കേരളാ കോണ്‍ഗ്രസ് ആര്‍എസ്പി, സിഎംപി പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം ഉണ്ട്.മുസ്ലീം ലീഗിന് പ്രതിനിധിയില്ല. മദ്യനയം ആയതിനാൽ ലീഗ് പ്രതിനിധി ഇല്ലെന്ന് അറിയിക്കുകയായിരുന്നു. എക്സൈസ് മന്ത്രി എം. ലിജു അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് മദ്യനയത്തിലെ നിർദേശങ്ങൾ ഉപസമിതി വിശദമായി പരിശോധിക്കും.

Tags