യുഡിഎഫ് മുന്നണി യോഗം കഴിഞ്ഞ രണ്ടു മാസമായി ചേരാത്തതില്‍ കടുത്ത അതൃപ്തിയില്‍ ഘടക കക്ഷികള്‍

udf

പുതുക്കിയ ബജറ്റിനു ശേഷം യോഗം വിളിക്കാമെന്ന് നേതാക്കള്‍ക്കിടയില്‍ ആലോചനയുണ്ടായെങ്കിലും തീരുമാനമായില്ല.

യുഡിഎഫ് മുന്നണി യോഗം കഴിഞ്ഞ രണ്ടു മാസമായി ചേരാത്തതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഘടകകക്ഷികള്‍. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ മേയ് മാസത്തിലാണ് ടീം യുഡിഎഫ് ഒടുവില്‍ ഒന്നിച്ചിരുന്നത്. മുന്നണിയുടെ സംസ്ഥാന സമിതി യോഗമാകട്ടെ അതിനും വളരെ മുന്‍പാണ് നടന്നത്. പുതുക്കിയ ബജറ്റിനു ശേഷം യോഗം വിളിക്കാമെന്ന് നേതാക്കള്‍ക്കിടയില്‍ ആലോചനയുണ്ടായെങ്കിലും തീരുമാനമായില്ല.

ധവളപത്രം, ബജറ്റ്, നിയമസഭാ സമ്മേളനം തുടങ്ങി ഓരോ തിരക്കുകള്‍ പറഞ്ഞ് മുന്നണി യോഗം ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് കക്ഷി നേതാക്കളുടെ പ്രധാന പരാതി. ഇനി യോഗം വിളിക്കുന്നത് നീട്ടാനാകില്ലെന്ന കര്‍ശന നിലപാടിലാണ് ഘടകകക്ഷികള്‍.

കൃത്യമായ ഇടവേളകളില്‍ മുന്നണി യോഗം ചേരുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് മുസ്ലീം ലീഗിനുള്ളത്.

Tags