അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജി സുധാകരനെ തടഞ്ഞെന്ന് പരാതി; ബൂത്ത് സന്ദര്‍ശനത്തിനിടെ തര്‍ക്കം
Apr 10, 2026, 05:22 IST
സ്ഥാനാര്‍ത്ഥിയെ മാത്രം ഉള്ളിലേക്ക് പ്രവേശിപ്പിക്കാമെന്നും മറ്റുള്ളവരെ അനുവദിക്കില്ലെന്നും സി പി എം പ്രവര്‍ത്തകര്‍ നിലപാടെടുത്തതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി
സി പി എം വിട്ട് അമ്പലപ്പുഴ മണ്ഡലത്തില്‍ യു ഡി എഫ് പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാര്‍ഥി ജി സുധാകരനെ ബൂത്ത് സന്ദര്‍ശനത്തിനിടെ സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞെന്ന് പരാതി. ലജനത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലെത്തിയപ്പോളാണ് സംഭവം. സുധാകരനൊപ്പം കൂടുതല്‍ ആളുകള്‍ ബൂത്ത് സന്ദര്‍ശനത്തിന് ഉണ്ടെന്ന് ആരോപിച്ചായിരുന്നു സി പി എം പ്രവര്‍ത്തകരുടെ പ്രതിഷേധം.
സ്ഥാനാര്‍ത്ഥിയെ മാത്രം ഉള്ളിലേക്ക് പ്രവേശിപ്പിക്കാമെന്നും മറ്റുള്ളവരെ അനുവദിക്കില്ലെന്നും സി പി എം പ്രവര്‍ത്തകര്‍ നിലപാടെടുത്തതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി. പോലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
.jpg)


