തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ മനോവിഷമം ; ആത്മഹത്യ ചെയ്ത് യു.ഡി.എഫ് സ്ഥാനാർഥി

candidate
candidate

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ മനോവിഷമത്തിൽ സ്ഥാനാർഥി ജീവനൊടുക്കി. അരുവിക്കര ഗ്രാമപഞ്ചായത്ത് മണമ്പൂർ വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വിജയകുമാർ ആണ് ആത്മഹത്യ ചെയ്തത്. 59 വയസ്സായിരുന്നു.

മണമ്പൂർ വാർഡിൽ വിജയകുമാർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതു മുതൽ വിജയകുമാർ മനോവിഷമത്തിലായിരുന്നു. തെരഞ്ഞെടുപ്പിൽ 149 വോട്ട് നേടി മൂന്നാം സ്ഥാനമാണ് വിജയകുമാരന് ലഭിച്ചത്. ബി.ജെ.പിയാണ് മണ്ഡലത്തിൽ വിജയിച്ചത്.

tRootC1469263">

ഫലം വന്ന ശനിയാഴ്ച ഉച്ചയോടെ വിജയകുമാരൻ മരത്തിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് മകൻ കണ്ടതോടെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വ പുലർച്ചെയാണ് മരിച്ചത്.

പത്തു വർഷം മുമ്പ് വിജയകുമാർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Tags