രണ്ട് വയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ അമ്മയും ആണ്‍ സുഹൃത്തും പിടിയില്‍
ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരുമാസത്തെ പഴക്കമുണ്ടെന്നാണ് പോലിസ് നിഗമനം
പുനലൂർ കാര്യറ സ്വദേശിനി കലാസൂര്യ, ഭർത്താവ് തമിഴ്നാട് ഭഗവതിപുരം സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. ഡിസംബർ രണ്ടിനാണ് കലാസൂര്യയുടെ മകള്‍ രണ്ടു വയസുള്ള അനശ്വരയെ കാണാനില്ലെന്ന് കാട്ടി കലാസൂര്യയുടെ മാതാവ് സന്ധ്യ പുനലൂർ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ക്രൂര കൃത്യത്തിന്റെ ചുരുള്‍ അഴിച്ചത്.
tRootC1469263">ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരുമാസത്തെ പഴക്കമുണ്ടെന്നാണ് പോലിസ് നിഗമനം. കുഞ്ഞിന്റെ അമ്മയായ കലാസൂര്യയും മൂന്നാം ഭര്‍ത്താവ് തമിഴ്നാട് സ്വദേശിയായ കണ്ണനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കലാസൂര്യയുടെ രണ്ടാം വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇരുവരെയും തമിഴ്നാട് പോലിസ് റിമാന്‍ഡ് ചെയ്തു.
ഡിസംബര്‍ രണ്ടിനാണ് കുഞ്ഞിനെ കാണാനില്ലെന്ന് അമ്മൂമ്മ പരാതി നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരസ്പര വിരുദ്ധമായി മൊഴിനല്‍കിയതോടെ സംശയം തോന്നുകയായിരുന്നു. ആദ്യം മദ്യ ലഹരിയില്‍ കണ്ണന്‍ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് കലാസൂര്യ മൊഴി നല്‍കി. വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ മൃതദേഹം മറവുചെയ്തത് കലാസൂര്യയുടെ സഹായത്തോടെയാണെന്ന് പോലിസ് കണ്ടെത്തി.
.jpg)

