ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
Dec 1, 2025, 08:26 IST
രാത്രി 12 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്.
ആലപ്പുഴ ഹരിപ്പാട് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കുമാരപുരം സ്വദേശി ശ്രീനാഥ്(25),സുഹൃത്ത് ഗോകുല്‍ (25) എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്.
tRootC1469263">ഒരാള്‍ സംഭവ സ്ഥലത്ത് വെച്ചും മറ്റൊരാള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കുമാരപുരം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി രഘുകുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. രഘുകുമാറിന്റെ അനന്തരവന്‍ ആണ് മരിച്ച ശ്രീനാഥ്.
.jpg)


