പാലക്കാട് മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

google news
arrest1

പാലക്കാട്: ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ മാരകമയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ആലപ്പുഴ ചേര്‍ത്തല എഴുപുന്ന സ്വദേശികളായ വിരിയപ്പിള്ളില്‍ വീട്ടില്‍ ജീസ്‌മോന്‍ (21), കളയാട്ടുവീട്ടില്‍ അഖില്‍ (25) എന്നിവരെയാണ് ആര്‍.പി.എഫും എക്‌സൈസ് ആന്റി നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയത്. പ്രതികളില്‍നിന്നും 50.85 ഗ്രാം ഹാഷിഷ്, 8.65 ഗ്രാം ചരസ്, 30 എല്‍.എസ്.ഡി. സ്റ്റാമ്പ് എന്നിവ കണ്ടെടുത്തു.

ഇവയ്ക്ക് വിപണിയില്‍ എട്ടുലക്ഷത്തോളം രൂപ വില വരുമെന്ന് അധികൃതര്‍ പറഞ്ഞു. ഹിമാചല്‍പ്രദേശില്‍ നിന്ന് വാങ്ങി ആലപ്പുഴയിലേക്ക് വില്‍പ്പനക്കായി കടത്തിക്കൊണ്ടു വന്ന മയക്കുമരുന്നാണെന്ന് പ്രതികള്‍ മൊഴി നല്‍കി. ആര്‍.പി.എഫ്. സി.ഐ. സൂരജ് എസ്. കുമാര്‍, എക്‌സൈസ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. അജിത്, ആര്‍.പി.എഫ്. എ.എസ്.ഐമാരായ സജി അഗസ്റ്റിന്‍, ഷാജുകുമാര്‍, കെ. സുനില്‍കുമാര്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഗോകുലകുമാരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ, വിനു, ശരവണന്‍, ബെറ്റ്‌സണ്‍ ജോര്‍ജ്, വിപിന്‍ദാസ്, സുനില്‍, ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍മാരായ കെ. അനില്‍ കുമാര്‍, സുസ്മി എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Tags