നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു
തിരുവല്ല കച്ചേരിപ്പടിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. തിരുവല്ല മഞ്ഞാടി കമലാലയത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പില്‍ വീട്ടില്‍ ആസിഫ് അര്‍ഷാദ് (24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്പില്‍ അരുണ്‍ (25) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തില്‍ വിഷ്ണുവും ആസിഫും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. സിസിടിവി ദൃശ്യം അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. മരിച്ച രണ്ട് പേര്‍ക്കും അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ് റോഡില്‍ കിടന്ന അരുണിനെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. അപകടം എങ്ങനെയുണ്ടായെന്ന് വ്യക്തമല്ല. അരുണും വിഷ്ണുവും ആസിഫും ഒരുമിച്ചാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നത്.