എരുമേലിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.
Jun 28, 2026, 21:22 IST
കൂട്ടുകാര്‍ക്കൊപ്പം പറമടക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതാണ് വിദ്യാര്‍ത്ഥികള്‍.
എരുമേലിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പാറമട കുളത്തില്‍ മുങ്ങി മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ ആഷിര്‍(16), ആഷ്‌ലിന്‍ (20)എന്നിവരാണ് മരിച്ചത്.
കൂട്ടുകാര്‍ക്കൊപ്പം പറമടക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതാണ് വിദ്യാര്‍ത്ഥികള്‍. കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
.jpg)

