പാലക്കാട് പട്ടാമ്പിയില്‍ കുളത്തിലേക്ക് ഇറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
Sun, 14 May 2023

പാലക്കാട് പട്ടാമ്പിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. വളളൂര്‍ മേലേകുളത്തിലാണ് സംഭവം നടന്നത്. പട്ടാമ്പി വളളൂരില്‍ കുളത്തിലേക്ക് ഇറങ്ങിയ വിദ്യാര്‍ഥികളില്‍ രണ്ട് പേര്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
വളളൂരില്‍ വാടകക്ക് താമസിക്കുന്ന കൊടല്ലൂര്‍ മാങ്കൊട്ടില്‍ സുബീഷിന്റെ മകന്‍ അശ്വിന്‍, മലപ്പുറം പേരശന്നൂര്‍ സ്വദേശി സുനില്‍കുമാറിന്റെ മകന്‍ അഭിജിത്ത് എന്നിവരാണ് മരിച്ചത്.