കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

d

മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. രാത്രി വൈകിയാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തിരുവങ്ങൂര്‍ കോഴിപ്പറമ്പത്ത് പാര്‍ത്ഥിവ് (17), 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കാപ്പാട് വികാസ്‌നഗര്‍ പാണംകുളംകുനി സ്വദേശി അവനിക (14) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് ചേമഞ്ചേരി സ്റ്റേഷന് സമീപം മംഗലാപുരം- ചെന്നൈ മെയില്‍ തീവണ്ടി തട്ടിയാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. ഇരുവരുടേയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. രാത്രി വൈകിയാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. 

Tags