തൃശൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ചുറ്റികയും ജാക്കി ലിവറും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് : രണ്ടു പേർ പിടിയിൽ

Minor girl raped; accused arrested by police

 

തൃശൂർ :   വീട്ടിൽ  അതിക്രമിച്ചു കയറി  യുവാവിനെ ചുറ്റികയും  ജാക്കി ലിവറും ഉപയോഗിച്ച്  തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ  വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂർ ഏത്തായ് സ്വദശികളായ തെറ്റാരി വീട്ടിൽ  ജഗൻ (26),  പാറാച്ചൻ വീട്ടിൽ പ്രണവ് (26)  എന്നിവരാണ് അറസ്റ്റിലായത്. 

 ഏങ്ങണ്ടിയൂർ നേതാജി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ചാവക്കാട് സ്വദേശി ചെട്ടിപ്പറമ്പിൽ വീട്ടിൽ അമർജിത്തി (21) നെയാണ് ആക്രമിച്ചത്.അമർജിത്തുമായുള്ള മുൻവൈരാഗ്യത്തെ തുടർന്ന് കഴിഞ്ഞ 6 ന് രാവിലെ  ഒമ്പതോടെ പ്രതികൾ ഇയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും  ചുറ്റിക, ജാക്കി ലിവർ തുടങ്ങിയ മാരകായുധങ്ങൾ കൊണ്ട് തലക്കടിച്ച്  പരുക്കേൽപ്പിക്കുകയായിരുന്നു.

ജഗൻ വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ കേസിലും അടക്കം രണ്ട് ക്രിമിനൽക്കേസിലെ പ്രതിയാണ്.വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.ഐ. വിഷ്ണുരാമചന്ദ്രൻ, എസ്.ഐ. ഗോഗുൽ, ജി.എസ്.സി. പി. ഒ മഹേഷ്, സി.പി.ഒ പ്രണവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags