വ്യവസായിയുടെ 30 ലക്ഷം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

കിണാശ്ശേരിയില്‍ വെച്ച് വ്യവസായിയുടെ 30 ലക്ഷം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കേസിലെ മുഖ്യസൂത്രധാരന്‍ ജംഷീര്‍, ഒറ്റപ്പാലം സ്വദേശി രാമചന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പിടിയിലായ രാമചന്ദ്രനെതിരെ കാപ്പയടക്കം നിരവധി കേസുകളുണ്ട്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഏപ്രില്‍ 20 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കിണാശ്ശേരിയിലുള്ള ഒരു വ്യവസായിയുടെ വീട്ടിലേക്ക് ജീവനക്കാരന്‍ ബൈക്കില്‍ 30 ലക്ഷം രൂപയുമായി പോവുകയായിരുന്നു. മറ്റൊരു ബൈക്കിലെത്തിയ പ്രതികള്‍ ഇയാളുടെ തലക്ക് കമ്പി കൊണ്ട് അടിക്കുകയും കണ്ണില്‍ മുളക്‌സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു. ശേഷം പണവുമായി മുങ്ങുകയായിരുന്നു.
വ്യവസായിയുടെ വീട്ടിലേക്ക് ഇടയ്ക്ക് പണം എത്താറുണ്ടെന്ന് മനസിലാക്കി കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു കവര്‍ച്ചയെന്ന് പൊലീസ് പറഞ്ഞു. പണം തട്ടുന്ന കേസിലെ നിരവധി പേരെ കവര്‍ച്ചക്കായി ഉപയോഗിച്ചിട്ടുണ്ട്. കവര്‍ച്ച സംഘത്തിലെ മറ്റുളളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ ജംഷീര്‍, രാമചന്ദ്രന്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.